ചിന്നാരിക്കായി ഗ്രാമം പ്രാർഥനയിൽ
text_fieldsഹൈദരാബാദ്: രണ്ടുദിവസം മുമ്പ് കുഴൽകിണറിൽ വീണ 14 മാസം പ്രായമുള്ള ചിന്നാരി എന്ന പെൺകുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി 7.15ഒാടെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 40 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് കുട്ടി വീണത്.
വികരാബാദ് ജില്ലയിൽ എക്കരെദ്ദിഗുഡ ഗ്രാമത്തിലുള്ള കർഷകെൻറ മകളാണ്. മൂത്ത സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടി അനങ്ങുന്നില്ലെന്നും ശബ്ദമുണ്ടാക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. കനത്ത മഴയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സം. സമീപത്ത് കുഴിയെടുത്ത് കുഴൽകിണറിെൻറ താഴ്ഭാഗത്തെത്താനുള്ള ശ്രമമാണ് നടത്തുന്നത്. പാറയായതിനാൽ കുഴിയെടുക്കൽ വൈകുകയാണ്. കുഴിയെടുക്കുന്നതിെൻറ പ്രകമ്പനം മൂലം കുട്ടി കൂടുതൽ താഴേക്ക് പതിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്.
കിണറിനുള്ളിലേക്ക് കാമറ പൂർണമായും ഇറക്കാൻ കഴിയാത്തതിനാൽ കുട്ടിയുെട അവസ്ഥ അറിയാൻ സാധിക്കുന്നില്ല. കുഴൽകിണറിലേക്ക് ഒാക്സിജൻ കടത്തിവിടുന്നുണ്ട്. ആംബുലൻസ് ഉൾപെടെ ഡോക്ടർമാരുടെ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മോേട്ടാർ സ്ഥാപിക്കുന്നതിനായി കുഴൽകിണർ തുറന്നിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.