Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ലെ തെരഞ്ഞെടുപ്പിൽ...

2019ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടിലേക്ക് വിരൽചൂണ്ടി ഗവേഷണ പ്രബന്ധം

text_fields
bookmark_border
Research Paper
cancel

ന്യൂ​ഡ​ൽ​ഹി: 2019ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി ഗ​വേ​ഷ​ണ പ്ര​ബ​ന്ധം. അ​ശോ​ക യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സ​ബ്യ​സാ​ചി ദാ​സ് ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്. ബി.​ജെ.​പി​യും എ​തി​ർ പാ​ർ​ട്ടി​യും ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ച മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി​യു​ടെ ജ​യം സം​ശ​യാ​സ്പ​ദ​മാ​ണ്.

മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ത്ത​ര​മൊ​രു ചി​ത്രം കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ബി.​ജെ.​പി ജ​യി​ച്ച മി​ക്ക മ​ണ്ഡ​ല​ങ്ങ​ളും പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്ന​തി​ന്റെ ഫ​ല​മാ​ണ് ഇ​തെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ങ്കി​ലും ഭ​ര​ണ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ബി.​ജെ.​പി​യു​ടെ അ​മി​ത സ്വാ​ധീ​നം ഇ​തി​ന് കാ​ര​ണ​മാ​യി​രി​ക്കാ​മെ​ന്ന് സ​ബ്യ​സാ​ചി ദാ​സ് പ​റ​യു​ന്നു.

ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ നാ​ല് ഘ​ട്ട​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളി​ൽ രേ​ഖ​​പ്പെ​ടു​ത്തി​യ അ​ന്തി​മ വോ​ട്ടു​ക​ണ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 543ൽ 373 ​മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പി​ന്നീ​ട്, വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ എ​ണ്ണം മ​ണ്ഡ​ലം തി​രി​ച്ച് പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ഈ ​ക​ണ​ക്കു​ക​ൾ ത​മ്മി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ആ​ദ്യ​ത്തെ ക​ണ​ക്കു​ക​ൾ നീ​ക്കം ചെ​യ്തു.

ആ​ദ്യ നാ​ല് ഘ​ട്ട​ങ്ങ​ളി​ലെ 373 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ 64 ശ​ത​മാ​ന​ത്തി​ൽ വോ​ട്ടെ​ണ്ണ​ത്തി​ൽ പി​ന്നീ​ട് വ​ർ​ധ​ന​യു​ണ്ടാ​യി. എ​ന്നാ​ൽ, മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ദ്യ ക​ണ​ക്കു​ക​ളി​ൽ​നി​ന്ന് കു​റ​വു​മു​ണ്ടാ​യി. ഏ​റ്റ​വും കു​റ​വ് വോ​ട്ട് വ്യ​ത്യാ​സം 358 ആ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് വ്യ​ത്യാ​സ​മു​ണ്ടാ​യ​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 57,747 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തി​യ​ത്.

2014 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബി.​ജെ.​പി ക​ഷ്ടി​ച്ച് ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത് കേ​വ​ലം 0.09 ശ​ത​മാ​ന​മാ​യി​രു​ന്നു.

മു​സ്‍ലിം വോ​ട്ട​ർ​മാ​ർ നി​ർ​ണാ​യ​ക​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ കു​റ​വു​ണ്ടാ​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് മു​സ്‍ലിം വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും പ്ര​ബ​ന്ധ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നെ​തി​രെ വി​വേ​ച​ന​പ​ര​മാ​യി ന​ട​പ​ടി​യു​ണ്ടാ​യി. കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി.​ജെ.​പി ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യി കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് സം​സ്ഥാ​ന സ​ർ​വി​സി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു എ​ന്ന​തും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ സം​ഭ​വി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടി​ന് കൂ​ട്ടു​നി​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി എ​ന്ന​തി​ന് തെ​ളി​വൊ​ന്നു​മി​ല്ലെ​ന്ന് പ്ര​ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നു​ള്ള സാ​ധ്യ​ത വി​ര​ള​വു​മാ​ണ്. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ കൃ​ത്രി​മം ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലോ വോ​ട്ടെ​ണ്ണു​ന്ന സ​മ​യ​ത്തോ ആ​യി​രി​ക്കാം ഇ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​വു​ക. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ബി.​ജെ.​പി വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്ര​ത്തി​ലെ പൊ​രു​ത്ത​ക്കേ​ട് താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്നും പ്ര​ബ​ന്ധ​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2019 ElectionsResearch Paper
News Summary - Research Paper Pointing To Irregularity In 2019 Elections
Next Story