റീച്ചാർജ് ചെയ്യാവുന്ന എൻ95 മാസ്ക് വികസിപ്പിച്ച് ഇന്തോ-ഇസ്രയേൽ ഗവേഷകർ
text_fieldsകോവിഡ് മഹാമാരിക്ക് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യമേറുന്നത് ഫേസ് മാസ്ക്കുകൾക്കാണ്. പലതരം മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാണെങ്കിലും ആരോഗ്യപ്രവർത്തകരും പൊലീസുകാരുമടക്കം മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് മികച്ച സുരക്ഷയേകുന്നത് എൻ95 എന്ന മാസ്ക്കുകളാണ്. ഒരു ഘട്ടത്തിൽ ലോകമെമ്പാടും ഇത്തരം മാസ്ക്കുകൾക്ക് വലിയ കുറവ് നേരിട്ടിരുന്നു.
എൻ95 മാസ്ക്കുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഇന്ത്യയിലെയും ഇസ്രയേലിലെയും രണ്ട് ഗവേഷകർ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ്. റീച്ചാർജ് ചെയ്യാവുന്ന പുതിയ എൻ95 മാസ്ക്കാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ചാർജ് ചെയ്യുന്നതോടെ അതിെൻറ ഫലപ്രാപ്തി വീണ്ടെടുക്കുന്ന മാസ്ക് പുനരുപയോഗിക്കാം. ഇസ്രയേലിലെ ടെക്നിയൻ െഎ.െഎ.ടിയിലെയും ഇന്ത്യയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസേർച്ചിലെയും ഗവേഷകരായ ഡോവ് ലെവിൻ, ശങ്കർ ഘോഷ് എന്നിവരാണ് റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക് വ്യാപകമായി വിതരണം ചെയ്യാൻ തയാറെടുക്കുന്നത്.
സാധാരണ മാസ്ക്കുകളെ അപേക്ഷിച്ച് മൈക്രോസ്കോപ്പിക് ഫൈബറുകളുടെയും ഇലക്ട്രോസ്റ്റാറ്റിക് ഫിൽട്ടറിങ്ങിെൻറയും മെട്രിക്സ് ഉപയോഗിച്ച് വായുവിലുള്ള വളരെ ചെറിയ കണങ്ങളെ പോലും പിടികൂടി സംരക്ഷണമേകുന്ന എൻ95 മാസ്ക്കുകൾ ഒരു ഘട്ടം കഴിഞ്ഞാൽ ഉപയോഗശൂന്യമാകും. ഏറെ വില നൽകേണ്ടി വരുന്ന ഇത്തരം മാസ്ക്കുകൾ പുതിയ ടെക്നോളജി ഉപയോഗിച്ച് വീണ്ടും ഉപയോഗ യോഗ്യമാക്കുകയാണ് ഗവേഷകർ.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.