ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം:കേന്ദ്രം നാലു മാസത്തിനകം നിർദേശം പുറപ്പെടുവിക്കണം
text_fieldsന്യൂഡൽഹി: ഭിന്നശേഷിക്കാര്ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകണമെന്ന വിധി നടപ്പാക്കാനാവശ്യമായ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നാലു മാസത്തിനകം പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
വിധി നടപ്പാക്കാത്തതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതി ഉത്തരവ്. ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം വേണമെന്ന സുപ്രീംകോടതി വിധിയിൽ അവ്യക്തത ഉണ്ടെന്ന കേന്ദ്ര സർക്കാർ വാദം കോടതി തള്ളുകയും ചെയ്തു. കേരളത്തിലെ ഭിന്നശേഷിക്കാരായ സർക്കാർ, അർധ സർക്കാർ ജീവനക്കാരുെട സംഘടനയായ 'ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ' സംസ്ഥാന വൈസ് പ്രസിഡൻറ് 'കെ.എൻ. ആനന്ദ് അടക്കമുള്ളവരാണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്.
സിദ്ധരാജു കേസിലെ സുപ്രീംകോടതി വിധിയിൽ ഒരു അവ്യക്തതയുമില്ലെന്നും 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിെൻറ 34ാം വകുപ്പ് പ്രകാരം കേന്ദ്രം നിർദേശം നൽകുകയാണ് ചെയ്യേണ്ടതെന്നും സുപ്രീംകോടതി തുടർന്നു. അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാെൻറ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് നാഗേശ്വര റാവുവിെൻറ ബെഞ്ച് ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തത വരുത്താനെന്ന വ്യാജേന കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധി നപ്പാക്കാതിരിക്കാനുള്ള വഴി തേടുകയാണെന്ന് പരാതിക്കാരുടെ അഭിഭാഷക അഡ്വ. ജയ്ന കോത്താരി ബോധിപ്പിച്ചിരുന്നു. നിയമം പാസാക്കി അഞ്ച് വർഷമായിട്ടും അത് നടപ്പാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന അഭിഭാഷകൻ രാജൻ മണിയുടെ വാദം മുഖവിലക്കെടുത്ത സുപ്രീംകോടതി ഇതിനകം വല്ല നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അഡീഷനൽ സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. ഇതുവരെ നിർദേശങ്ങൾ നൽകിയിട്ടില്ലെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.