താൽക്കാലിക നിയമനങ്ങളിലും സംവരണം
text_fieldsന്യൂഡൽഹി: താൽക്കാലിക നിയമനങ്ങളിലും പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 45 ദിവസത്തിലധികം നീളുന്ന എല്ലാ താൽക്കാലിക നിയമനങ്ങളിലും സംവരണം കർശനമായി നടപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.
കേന്ദ്രത്തിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഈ നിർദേശം ലംഘിച്ചാൽ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കി. 2022 നവംബർ 21ന് പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സണൽ, ട്രെയിനിങ് വകുപ്പ് പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടം കേന്ദ്രം സുപ്രീംകോടതി മുമ്പാകെ വെച്ചു.
1968ലും 2018ലും സമാനമായ ഓഫിസ് മെമ്മോറാണ്ടങ്ങൾ വകുപ്പുകൾക്ക് അയച്ചിരുന്നുവെന്നും കേന്ദ്രം ബോധിപ്പിച്ചു. ഇത് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയാൽ പരിഹാര നടപടിക്കുള്ള സംവിധാനം സർക്കാർതന്നെ ഒരുക്കിയിട്ടുണ്ടെന്നും അഡീ. സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.