സംവരണം സാമൂഹിക ശാക്തീകരണത്തിന് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംവരണം സാമൂഹിക ശാക്തീകരണത്തിനുള്ള ഉപകരണമാണെന്നും വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയെയോ പദവിയെയോ ലക്ഷ്യംവെക്കുന്നതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. സാമ്പത്തിക പിന്നാക്കാവസ്ഥ താൽക്കാലികമാണ്. സംവരണത്തിനു പകരം സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്നതുപോലുള്ള നടപടികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലേയെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടന ബെഞ്ച് സർക്കാറിനോട് ചോദിച്ചു.
ഭരണഘടന അനുശാസിക്കുന്നതിന് അനുസൃതമായാണ് സാമ്പത്തിക സംവരണമെന്ന് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. അടിസ്ഥാന ഘടന ലംഘിക്കുന്നില്ലെന്നു മാത്രമല്ല, ഭരണഘടനയുടെ ആമുഖത്തെ ശക്തിപ്പെടുത്തും വിധത്തില്‍ സാമ്പത്തിക നീതി ഉറപ്പുവരുത്തുകയുമാണ് സാമ്പത്തിക സംവരണ ഭേദഗതിയിലൂടെ സാധിച്ചത്. സമൂഹം മാറുകയും കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെങ്കില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ബാധിക്കാത്തവിധം പാര്‍ലമെന്‍റിന് അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കഴിയുമെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.