സംവരണ പട്ടികയിൽ സുപ്രീംകോടതി; സർക്കാറിന്പുനഃപരിശോധിക്കേണ്ടിവരും
text_fieldsന്യൂഡൽഹി: സംവരണ വിഭാഗങ്ങളുടെ പട്ടിക പുനഃപരിേശാധിക്കുകയോ ക്വാട്ട സംവിധാനം അ വസാനിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട വെല്ലുവിളി നേരിടാനുള് ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ സം ബന്ധിച്ച് വിഷമകരമായിരിക്കുമെന്ന് സുപ്രീംകോടതി. ആവശ്യക്കാർക്ക് പ്രയോജനം ലഭ ിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്വാട്ട നിശ്ചയിക്കാനുള്ള പട്ടിക സർക്കാറിന് പുനഃപ രിശോധിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവേചനമാണ് സംവരണത്തെ അനിവാര്യമാക്കിയത്. സാമൂഹിക അസമത്വവും സാമ്പത്തികം അടക്കമുള്ള പിന്നാക്കാവസ്ഥയും പത്തുവർഷം കൊണ്ട് തുടച്ചുനീക്കേണ്ടതായിരുന്നു എന്ന യാഥാർഥ്യം അഭിമുഖീകരിക്കേണ്ടതുണ്ട്, പകരം ക്രമേണ ഭേദഗതികൾ കൊണ്ടുവരികയായിരുന്നു. സംവരണം അവസാനിപ്പിക്കുംവിധം പട്ടികയിലോ വ്യവസ്ഥകളിലോ പുനഃപരിശോധനയുണ്ടായില്ലെന്നുമാത്രമല്ല, അവ വർധിപ്പിക്കാൻ ആവശ്യമുയരുകയും സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തുകയുമായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ, എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പട്ടികവർഗങ്ങൾക്ക് സംവരണവും പ്രത്യേക മേഖലയും ഏർപ്പെടുത്തിയത് അവർ ഒറ്റപ്പെട്ടും പൊതു സംസ്കാരത്തിൽനിന്ന് ഭിന്നമായും ജീവിക്കുന്നതുകൊണ്ടാണ്. അവരെ മുഖ്യധാരയുടെ ഭാഗമാക്കാനുള്ളതാണ് ഇത്തരം ഭരണഘടന നിർദേശങ്ങൾ. അവരെ മനുഷ്യ മ്യൂസിയങ്ങളായോ പ്രാചീന സംസ്കാരത്തിെൻറ പ്രതീകങ്ങളായോ നിലനിർത്തരുത്. സംവരണത്തിനുള്ള സംസ്ഥാന പട്ടിക അലംഘനീയമോ മാറ്റാൻ പറ്റാത്തതോ അല്ലെന്ന് 1992ലെ മണ്ഡൽ കമീഷൻ വിധി ഉദ്ധരിച്ച് ബെഞ്ച് ചൂണ്ടിക്കാട്ടി.
പട്ടികജാതി- വർഗ വിഭാഗങ്ങൾക്കുള്ളിൽ തന്നെ സാമൂഹികവും സാമ്പത്തികവുമായി പുരോഗമിച്ച വിഭാഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ, പട്ടികവിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കും ഉള്ളിൽ ആനുകൂല്യം ലഭിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് തർക്കമുണ്ടാകും. സംവരണ ശതമാനത്തെ ബാധിക്കാതെ തന്നെ, ആവശ്യക്കാർക്ക് ഗുണം ലഭിക്കുംവിധം സംവരണ പട്ടിക പുനഃപരിശോധിക്കേണ്ടത് സർക്കാറിനെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗോത്രമേഖലകളിലെ സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ആദിവാസികള്‍ക്ക് 100 ശതമാനം സംവരണം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയുടെ ഭാഗമായാണ് ഭരണഘടനബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
Latest VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.