സംവരണം തർക്കം ആരെ തുണക്കും
text_fieldsഭോപാൽ: മധ്യപ്രദേശിൽ മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി മേൽജാതി-കീഴ്ജാതി വേർതിരിവ് ഇത്തവണ സജീവമാണ്. സ്ഥാനക്കയറ്റങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെയും വിഷയത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെയും സാഹചര്യത്തിൽ ജാതിഭിന്നത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന.
പുതിയ സാഹചര്യത്തിൽ എസ്.സി-എസ്.ടി വിഭാഗക്കാരായ സർക്കാർ ജീവനക്കാർക്കും ഉന്നത ജാതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രത്യേകം സംഘടനകൾ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഇരു സംഘടനകളും നിരവധി റാലികളും പ്രതിഷേധ മാർച്ചുകളും സംഘടിപ്പിച്ചിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ പിന്തുണ തങ്ങൾക്കാണെന്ന് ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ടെങ്കിലും അവർ ഇതുവരെ മനസ്സുതുറന്നിട്ടില്ല.
ജാതി അടിസ്ഥാനത്തിൽ വോട്ടു വീതംവെപ്പു നടന്നാൽ അത് തങ്ങൾക്ക് ആശാവഹമായിരിക്കില്ലെന്ന ചിന്ത ബി.ജെ.പിക്കുണ്ട്.
മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായ ജാതിസമവാക്യങ്ങളെയാകും പാർട്ടിക്ക് ഇത്തവണ നേരിടേണ്ടിവരുക. അതേസമയം, കോൺഗ്രസുമായി സഖ്യത്തിനില്ലാതെ ഒറ്റക്കു നീങ്ങുമെന്ന ബി.എസ്.പിയുടെയും എസ്.പിയുടെയും നിലപാടുകൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.