സംവരണം കാറ്റിൽപറത്തി െഎ.െഎ.ടി ബോംെബയും; പട്ടികവർഗക്കാർ പുറത്ത്
text_fieldsമുംബൈ: 2015-2019 കാലയളവില്‍ ബോംബെ ഐ.ഐ.ടിയിലെ 11 വിഭാഗങ്ങളില്‍ പിഎച്ച്.ഡിക്ക് സംവരണപ്രകാരം പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ഥികളെ പരിഗണിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളും ഐ.ഐ.ടി വിദ്യാര്‍ഥികളും കലാലയ പ്രവേശനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണ് വെളിപ്പെടുത്തല്‍.
26 വിഭാഗങ്ങളാണ് ഐ.ഐ.ടിയിലുള്ളത്. ഇവയില്‍ 50 ശതമാനം സീറ്റുകള്‍ പട്ടിക ജാതി-വര്‍ഗ, ഒ.ബി.സി വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് സംവരണം െചയ്തതാണ്. 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്ക്ക്, ഒ.ബി.സിക്ക് 27 ശതമാനം, പട്ടികജാതി 15 ശതമാനം, പട്ടികവര്‍ഗം 7.5 ശതമാനം, അംഗവൈകല്യമുള്ളവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെയാണ് സംവരണം. എന്നാല്‍, 2015-2019 കാലയളവില്‍ 30 ശതമാനം സംവരണമേ ഐ.ഐ.ടി ബോംബെ നടപ്പാക്കിയുള്ളൂ. 2,874 സീറ്റുകളില്‍ 71.6 ശതമാനം പിഎച്ച്.ഡി വിദ്യാര്‍ഥികളും ജനറല്‍ കാറ്റഗറയില്നിന്നുള്ളവരാണ്. 19.2 ശതമാനം പേര് ഒ.ബി.സി, 7.5 ശതമാനം പട്ടികജാതി, 1.6 ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങളില്നിന്നുള്ളര്ക്കേ സീറ്റ് ലഭിച്ചുള്ളൂ.
2015-2019 കാലത്ത് കണക്ക് വിഭാഗത്തില്‍ പട്ടികവര്‍ഗത്തില്‍ പെട്ട 43 പേര് അേപക്ഷിച്ചിട്ടും ഒരാള്‍ക്കുപോലും പ്രവേശനം ലഭിച്ചില്ല. 220 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരില്‍ ഏഴുപേര്‍ക്കും 607 ഒ.ബി.സികാരില് 19 പേര്‍ക്കും മാത്രമാണ് പ്രവേശനം.
എന്നാൽ, സംവരണ ചട്ടം കൃത്യമായി പാലിച്ചതായാണ് ഐ.ഐ.ടി ബോംബെ ഡീന്‍ അമിതാവ് ഡെ അവകാശപ്പെടുന്നത്. കട്ട് ഓഫ് മാര്‍ക്കിലധികം മാര്‍ക്ക് നേടിയവര്‍ക്ക് പ്രേവശനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കട്ട് ഓഫ് മാര്‍ക്കിന് എന്തു നിബന്ധനകളാണ് കേന്ദ്രം നിര്‍ദേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ലെന്നും കട്ട് ഓഫ് മാര്‍ക്ക് സംവിധാനത്തിലൂടെ പിന്നാക്കക്കാരെ ആസൂത്രിതമായി പുറത്തുനിർത്തുകയാണെന്നും അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ ആരോപിച്ചു. സംവരണ വിഭാഗത്തില്‍നിന്ന് മതിയായ അപക്ഷേകള്‍ ലഭിക്കാത്ത പക്ഷം വീണ്ടും പരസ്യം ചെയ്യണമെന്നും സീറ്റുകള്‍ അതേപടി തുടരണമെന്നുമുള്ള ചട്ടങ്ങളും ഐ.ഐ.ടി ബോംബെ പാലിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.