കരുതൽ മേഖല; വിധി പുനഃപരിശോധിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പുറം ചുറ്റളവ് കരുതൽ മേഖലയായി പ്രഖ്യാപിക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേരളം അടക്കം വിവിധ സംസ്ഥാനങ്ങൾ ശക്തമായി ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. വിധിയിലെ 44എ, 44ഇ ഖണ്ഡികകളിൽ വ്യക്തത വരുത്തണമെന്ന് പുനഃപരിശോധന ഹരജിയിൽ വനംപരിസ്ഥിതി മന്ത്രാലയം അഭ്യർഥിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ആറു മാസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറക്കിയേക്കുമെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കേരളത്തിനും കർണാടകത്തിലും പരാതികളുണ്ട്. അത് പരിശോധിക്കുന്ന വിദഗ്ധ സമിതി വൈകാതെ റിപ്പോർട്ട് നൽകും. അതിനു ശേഷമാകും അന്തിമ വിജ്ഞാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.