റിസർവ് ബാങ്ക് കരുതൽ ധനം അപകടരേഖയിൽ
text_fieldsന്യൂഡൽഹി: മുമ്പ് ഉണ്ടായിട്ടില്ലാത്ത വിധം 1.76 ലക്ഷം കോടി സർക്കാർ എടുക് കുന്നതു വഴി റിസർവ് ബാങ്കിെൻറ കരുതൽ ധനം അപകടരേഖയിൽ. സാമ്പത്തി ക പ്രതിസന്ധിയുടെ ഗുരുതര സാഹചര്യങ്ങൾ നേരിടാൻ റിസർവ് ബാങ്കിനു ള്ള കരുത്തിനെക്കുറിച്ച വിശ്വാസ്യതക്ക് ഇത് ആഘാതമേൽപിച്ചു.
മൊ ത്തം ആസ്തിയുടെ 6.8 ശതമാനമാണ് റിസർവ് ബാങ്കിെൻറ ഇപ്പോഴത്തെ കരുത ൽ ധനം. ഒരു കാരണവശാലും 5.5 ശതമാനത്തിൽ താഴാൻ പാടില്ല. ഒന്നേമുക്കാൽ ലക ്ഷം കോടി സർക്കാർ ഖജനാവിലേക്ക് മാറ്റുേമ്പാൾ കരുതൽ ധനം 1.3 ശതമാനം ഇടിഞ്ഞ് 5.5 ശതമാനത്തിലെത്തും. അമേരിക്ക അടുത്ത വർഷം സാമ്പത്തിക മാന്ദ്യം നേരിടുമെന്നതടക്കം പുതിയ പ്രതിസന്ധിയെക്കുറിച്ച മുന്നറിയിപ്പുകൾ നിലനിൽക്കേ തന്നെയാണ് വിത്തെടുത്ത് കുത്തുന്നത്.
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കൈമാറിയ ആകെ ലാഭവിഹിതത്തെക്കാൾ വലിയ തുകയാണ് ഇപ്പോൾ ഒറ്റയടിക്ക് സർക്കാർ ചോർത്തുന്നത്. 2015-16 സാമ്പത്തിക വർഷം 65,876 കോടിയാണ് റിസർവ് ബാങ്ക് സർക്കാറിന് നൽകിയത്. നോട്ട് നിരോധിച്ച തൊട്ടടുത്ത സാമ്പത്തിക വർഷം 30,659 കോടി. 2017-18ൽ നൽകിയത് 40,659 കോടിയാണ്.
റിസർവ് ബാങ്കിൽ നിന്ന് കിട്ടുന്ന തുകയായി ബജറ്റിൽ കാണിച്ചത് 90,000 കോടിയും. അതുതന്നെ ഇതുവരെ നൽകിപ്പോന്ന ശരാശരി തുകയെക്കാൾ 80 ശതമാനം അധികമാണ്. എന്നാൽ, ബജറ്റിൽ കാണിച്ചതിെൻറ ഇരട്ടിയാണ് ഇേപ്പാൾ കൈമാറുന്നത്. നികുതി വരുമാനം ഇടിഞ്ഞും ഒാഹരി വിൽപന നടക്കാതെയും മറ്റും പണഞെരുക്കത്തിലായ സർക്കാറിന് ബജറ്റിൽ പ്രതീക്ഷിച്ചതിെൻറ ഇരട്ടി കിട്ടുേമ്പാൾ തന്നെ, അത് ചെലവിടുന്നതിെൻറ രൂപരേഖ തയാറാക്കിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി ഇക്കൊല്ലം നീങ്ങുന്ന പ്രതിഭാസമല്ല. ലാഭവിഹിതവും മൂലധന മിച്ചവുമായി 1.76 ലക്ഷം കോടി ചോർത്തുന്ന സർക്കാർ അടുത്ത വർഷം കരുതൽ ധനത്തിൽ കൂടുതൽ കൈയിട്ടു വാരിയേക്കാം എന്ന പ്രതിസന്ധി റിസർവ് ബാങ്കിനു മുന്നിലുണ്ട്. 10 ലക്ഷം കോടിേയാളം വരുന്ന കരുതൽ ധനത്തിൽ 3.6 ലക്ഷം കോടി സർക്കാറിലേക്ക് കൈമാറണമെന്നതാണ് സർക്കാറിെൻറ കാഴ്ചപ്പാട്. അതിെൻറ നേർപകുതിയാണ് ഇേപ്പാൾ എടുക്കുന്നത്. അടുത്ത വർഷം ഇതേ സമീപനം നടപ്പാക്കിയാൽ കരുതൽ ധനാനുപാതം അപകട രേഖക്കു താഴെയാകും.
ഇത്രയും മൂലധന മിച്ചം റിസർവ് ബാങ്കിന് ആവശ്യമില്ലെന്ന സർക്കാർ നിലപാടിനോട് ഉടക്കിയാണ് ഉർജിത് പേട്ടൽ റിസർവ് ബാങ്ക് ഗവർണർസ്ഥാനം രാജിവെച്ചത്. വിശ്വസ്തനായ ശക്തികാന്തദാസിനെ പുതിയ ഗവർണറാക്കി ഒരു വർഷത്തിനകംതന്നെ മൂന്നു വർഷത്തിനിടയിൽ കൈമാറിയ മൊത്തം തുകയെക്കാൾ ഉയർന്ന തുക സർക്കാറിന് സംഘടിപ്പിച്ചു കൊടുക്കുകയാണ് ബിമൽ ജലാൻ കമ്മിറ്റി റിപ്പോർട്ടിെൻറ മറവിൽ ശക്തികാന്തദാസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.