റിസർവ് ബാങ്ക് ഗവർണർക്കുള്ള കാരണംകാണിക്കൽ നോട്ടീസിൽ ഭിന്നത
text_fieldsന്യൂഡൽഹി: കോടികൾ കിട്ടാക്കടം വരുത്തിയവരുടെ പേരുകൾ വെളിപ്പെടുത്താത്തതിന് റിസർവ് ബാങ്ക് ഗവർണർക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിനെച്ചൊല്ലി വിവരാവകാശ കമീഷനിൽ ഭിന്നത. വിവരാവകാശ കമീഷണർ എം. ശ്രീധർ ആചാര്യലുവാണ് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിന് നവംബർ രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
വിഷയം ചർച്ചചെയ്യാൻ മുഖ്യവിവരാവകാശ കമീഷണർ ആർ.കെ. മാഥൂർ മുഴുവൻ കമീഷൻ അംഗങ്ങളുടെയും യോഗം വിളിച്ചുചേർത്തിരുന്നു. മറ്റു കമീഷണർമാർ ആചാര്യലുവിെൻറ നടപടിയോട് എതിർപ്പ് പ്രകടിപ്പിച്ചു. കിട്ടാക്കടം വരുത്തിയവരുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് സുധീർ ഭാർഗവ, മഞ്ജുള പ്രഷേർ എന്നീ വിവരാവകാശ കമീഷണർമാർ 2017ൽ പുറപ്പെടുവിച്ച വിധിയാണ് ഷോേക്കാസ് നോട്ടീസിനെ എതിർക്കുന്നവർ ഉയർത്തിക്കാണിച്ചത്.
കിട്ടാക്കടവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലായതിനാൽ അത് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു അന്ന് വിവരാവകാശ കമീഷൻ വ്യക്തമാക്കിയതെന്ന് എതിർപ്പുമായി രംഗത്തുവന്നവർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഒാഫിസ്, ധനമന്ത്രാലയം തുടങ്ങിയവയോട് വിവരങ്ങൾ തേടാൻ ആചാര്യലുവിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നും എന്നിട്ടും അദ്ദേഹം അധികാരപരിധി മറികടക്കുന്നു എന്നും സുധീർ ഭാർഗവ, അമിതാവ് ഭട്ടാചാര്യ എന്നിവർ കുറ്റപ്പെടുത്തി. ഇൗമാസം 20ന് വിരമിക്കാനിരിക്കേയാണ് 18 ദിവസം മുമ്പ് ആർ.ബി.െഎ ഗവർണർക്ക് അദ്ദേഹം നോട്ടീസ് അയച്ചതെന്നും ഇവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.