റിസർവ് ബാങ്കിെൻറ പണം വേണ്ട –സർക്കാർ
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുമ്പ് സമ്പദ്രംഗത്ത് തിളക്ക പ്രതീതി സൃഷ്ടിക്കുന്നതിന് റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടാനുള്ള ശ്രമത്തിൽനിന്ന് ഉൾവലിഞ്ഞ് മോദി സർക്കാർ.
റിസർവ് ബാങ്കിെൻറ മിച്ചമുള്ള കരുതൽ ശേഖരം സർക്കാർ ഖജനാവിലേക്ക് മാറ്റാൻ ഒരു നീക്കവുമില്ലെന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വിശദീകരിച്ചു. മാധ്യമങ്ങളിൽ ഒേട്ടറെ ഉൗഹാപോഹങ്ങൾ വരുന്നുണ്ട്. സർക്കാറിെൻറ സാമ്പത്തിക ഗണിതം പൂർണമായും ശരിയായ ദിശയിലാണ്. റിസർവ് ബാങ്കിന് ഉചിതമായ സാമ്പത്തിക മൂലധന ചട്ടക്കൂട് നിർണയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് സർക്കാർ ചർച്ചകൾ നടത്തിയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട കരുതൽ ശേഖരത്തിെൻറ കാര്യത്തിലാണ് ചട്ടക്കൂടിന് ശ്രമിച്ചത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിെൻറ സ്വത്ത് പിടിച്ചെടുക്കാൻ മോദിസർക്കാർ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞദിവസം മുൻധനമന്ത്രി പി. ചിദംബരം പറഞ്ഞിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് വിശദീകരണം. റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം സർക്കാറും ബാങ്കുമായുള്ള ഉടക്കിലെത്തി നിൽക്കുകയാണ്. 19ന് നടക്കാനിരിക്കുന്ന നിർണായക യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.