ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് ഭഗവന്ത് മൻ
text_fieldsലുധിയാന: ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢ്. ഇതിനോടകം നിരവധി തവണ ഇതേ ആവശ്യം പഞ്ചാബ് ഉന്നയിച്ചിട്ടുണ്ടെന്നും പഞ്ചാബ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഭഗവന്ത് മൻ അഭിപ്രായപ്പെട്ടു.
പ്രദേശങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തുന്നതിനും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് ചണ്ഡിഗഢിനെ പഞ്ചാബിലേക്ക് മാറ്റാന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് പ്രമേയത്തിൽ ഭഗവന്ത് മാൻ പറഞ്ഞു.
കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങളും ആനുകൂല്യങ്ങളും ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് ചണ്ഡിഗഢിന് അടിയന്തിരമായി സംസ്ഥാനത്തിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.