ബാബരി മസ്ജിദ്: കർസേവകരിൽ ചിലർ ഇസ്ലാം ആശ്ലേഷിച്ചു
text_fieldsഅയോധ്യ: 25 വർഷം മുമ്പ് ബാബരി മസ്ജിദ് തകർത്ത ചില കർസേവകർ പശ്ചാത്താപത്തിെൻറ പാതയിൽ. പാനിപ്പത്തിൽനിന്നുള്ള ശിവസേന നേതാവ് ബൽബീർ സിങ് വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം ആശ്ലേഷിച്ച് മുഹമ്മദ് അമീറായി. കർസേവകനായ കൂട്ടുകാരൻ യോഗേന്ദ്രപാൽ ഇപ്പോൾ മുഹമ്മദ് ഉമറാണ്.
ഇനിയുള്ള ജീവിതത്തിൽ 100 മസ്ജിദുകളെങ്കിലും നിർമിക്കണമെന്നാണ് ആഗ്രഹമെന്ന് പള്ളിയുടെ ഖുബ്ബകൾ തകർത്ത് ആർത്തുവിളിച്ചവർ ഇപ്പോൾ പറയുന്നു. ഇതുവരെ 40 പള്ളികൾ പണിയുന്നതിൽ പങ്കാളികളായെന്ന് അവർ പറയുന്നതായും ‘ഡെയ്ലി ന്യൂസ് അനാലിസിസ്’ പുറത്തുവിട്ട റിേപ്പാർട്ടിൽ വ്യക്തമാക്കുന്നു.1992 ഡിസംബർ ആറിന് ബാബരി പള്ളിയുടെ ഖുബ്ബകൾ തകർക്കാൻ പാഞ്ഞുകയറിയവരുടെ കൂട്ടത്തിൽ ബൽബീർ സിങ് ആവേശത്തോടെ ഉണ്ടായിരുന്നു. പള്ളി നിലംപരിശാക്കിയ ശേഷം പാനിപ്പത്തിൽ തിരിച്ചെത്തിയപ്പോൾ വീരോജ്ജ്വല സ്വീകരണമാണ് സിങ്ങിന് ലഭിച്ചത്. അന്നു കൊണ്ടുവന്ന പള്ളിയുടെ രണ്ട് ഇഷ്ടികകൾ ശിവസേന ഒാഫിസിൽ ഇപ്പോഴുമുണ്ട്.
പിന്നീട് ബൽബീർ സിങ്ങിെൻറ മാറ്റം നാടകീയമായിരുന്നു. ദയൂബന്ദിലെ പണ്ഡിതനായ മൗലാന കലീം സിദ്ദീഖിയെ കൊലപ്പെടുത്താനുള്ള ചുമതല ബൽബീർ സിങ്ങിന് ലഭിച്ചത് ജീവിതമാകെ മാറ്റി. ദൗത്യവുമായി ദയൂബന്ദിലെത്തിയേപ്പാൾ മൗലാനയുടെ പ്രഭാഷണം കേൾക്കാനിടയായി. അതോടെ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചത്. നാട്ടിൽ തിരിച്ചെത്താൻ കഴിയുമായിരുന്നില്ല. ൈഹദരാബാദിലേക്ക് താമസം മാറ്റി. അവിടെ ഇസ്ലാം പ്രബോധകനാണ് ഇപ്പോൾ.
യോഗേന്ദ്രപാൽ ഇപ്പോൾ മുഹമ്മദ് ഉമർ എന്ന പേരിലാണ് അറിയപ്പെടുന്നത്. പള്ളി പൊളിച്ചതിന് പ്രായശ്ചിത്തം ചെയ്യുകയാണ് സേവനത്തിലൂെട അദ്ദേഹം.
ഇവർ മാത്രമല്ല, സി.ബി.െഎ കുറ്റപത്രത്തിൽ പറയുന്ന പ്രതികളായ പ്രവീൺ ശർമ, സേന്താഷ് ദുബെ, രാംജി ഗുപ്ത, വിജയ് തിവാരി എന്നിവരെല്ലാം കുറ്റബോധത്തിലാണ്. ഒരു അഭിമുഖത്തിൽ അവരത് തുറന്നു പറയുന്നു. 4000ത്തോളം കർസേവകർക്ക് പരിശീലനം നൽകിയ അയോധ്യയിലെ ബജ്റംഗ്ദൾ യുവ നേതാവ് ശിവ പ്രസാദിന് ഒരുവർഷത്തിനുശേഷം മനംമാറ്റമുണ്ടായി. ജോലി തേടി ഷാർജയിലെത്തി. ’99ൽ ഇസ്ലാം സ്വീകരിച്ച് മുഹമ്മദ് മുസ്തഫയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.