ഉത്സവകാല സീസണ് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന ഉത്സവകാല സീസണ് മുന്നോടിയായി കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാൻ ഉത്സവകാല സീസണുമായി ബന്ധപ്പെട്ട പരിപാടികൾ വ്യത്യസ്ത സമയങ്ങളിൽ നടത്തണം. സാമൂഹിക അകലം പാലിച്ച് ജനങ്ങൾക്ക് നിൽക്കുന്നതിനുള്ള സ്ഥലങ്ങൾ പ്രത്യേകം മാർക്ക് ചെയ്യണം. സാനിറ്റൈസറും ശരീരോഷ്മാവ് പരിശോധിക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണം. ആറടിയെങ്കിലും അകലം ആളുകൾ തമ്മിൽ വേണമെന്നും നിർദേശമുണ്ട്.
മതപരമായ സ്ഥലങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പർശിക്കുന്നതിനുള്ള വിലക്ക് തുടരും. ഭക്തിഗാനമേളകൾ നടത്താൻ അനുവാദമില്ല. കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് അന്നദാനം നൽകാം. ഭക്ഷണം പാകം ചെയ്യുന്നവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി വേണം ഇത് ചെയ്യാൻ. പൊതുസ്ഥലങ്ങൾ ഇടക്കിടക്ക് അണുവിമുക്തമാക്കണം.
ദസ്റ-ദീപാവലി ആഘോഷങ്ങൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവസീസണാണ്. ഒക്ടോബർ 25നാണ് ദസ്റ ആഘോഷം. നവംബർ 14നാണ് ദീപാവലി ആഘോഷം നടക്കുക. ഈ രണ്ട് ആഘോഷങ്ങൾക്കും മുന്നോടിയായാണ് സർക്കാർ മാർനിർദേശങ്ങൾ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.