കശ്മീരിൽ കൂടുതൽ ഇളവുകളെന്ന് സർക്കാർ
text_fieldsശ്രീനഗർ: കനത്ത സുരക്ഷ സംവിധാനങ്ങൾ നിലവിലിരിക്കെ തന്നെ കശ്മീർ താഴ്വരയിൽ ജനങ് ങളുടെ സഞ്ചാരം സുഗമാക്കാൻ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയെന്നും ചില മേഖലകളിൽ ലാൻ ഡ്ലൈൻ ഫോൺ പുനഃസ്ഥാപിച്ചതായും അധികൃതർ. 35 പൊലീസ് സ്റ്റേഷനുകൾക്കു കീഴിലുള്ള മ േഖലകളിൽ ഇളവുവരുത്തിയെന്നും 17 ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തനം പുനരാരംഭി ച്ചുവെന്നും സർക്കാർ വക്താവ് രോഹിത് ഖൻസാൽ അറിയിച്ചു. ജമ്മു മേഖലയിൽ ലാൻഡ് ലൈൻ സർ വിസുകൾ പുനഃസ്ഥാപിച്ചുവെന്നും അഞ്ചു ജില്ലകളിലെങ്കിലും മൊബൈൽ േഫാൺ ഇൻറർനെറ്റിെൻറ ചില സൗകര്യങ്ങൾ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൊബൈൽ-ഇൻറർനെറ്റ് സേവനങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തടവിലാക്കപ്പെട്ട രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ മോചനം സംബന്ധിച്ച കാര്യത്തിലും അധികൃതർ നിശ്ശബ്ദത പുലർത്തുകയാണ്. വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. താഴ്വരയിലെ റോഡുകളിൽ ഇപ്പോഴും ബാരിക്കേഡുകളുണ്ട്. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് ജനങ്ങളെ ഇതുവഴി കടത്തിവിടുന്നുണ്ടെന്ന് സേനാ വൃത്തങ്ങൾ പറയുന്നു.
കശ്മീർ താഴ്വരയിൽ നിലവിൽ 50,000 ലാൻഡ് ലൈനുകളാണ് പുനഃസ്ഥാപിച്ചത്. മറ്റുള്ളവയും ക്രമേണ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. നൂറോളം എക്സ്ചേഞ്ചുകളാണ് താഴ്വരയിലുള്ളത്. 20 എക്സ്ചേഞ്ചുകൾ കൂടി ഇടൻ പ്രവർത്തനസജ്ജമാകും.
സിവിൽലൈൻസ് ഏരിയ, കേൻറാൺമെൻറ്, ശ്രീനഗർ വിമാനത്താവള മേഖല എന്നിവിടങ്ങളിലെ എക്സ്ചേഞ്ചുകളാണ് പ്രവർത്തനം പുനരാരംഭിച്ചത്. മധ്യകശ്മീരിൽ ബുധ്ഗാം, സോൻമാർഗ്, മണിഗാം എന്നിവിടങ്ങളിൽ ലാൻഡ്ലൈൻ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. വടക്കൻ കശ്മീരിലെ ഗുരെസ്, താങ്മാർഗ്, ഉറി കേരൻ കർനാ, താങ്ധർ എന്നിവിടങ്ങളിലും ദക്ഷിണമേഖലയിൽ ഖ്വാസിഗണ്ട്, പഹൽഗാം എന്നിവിടങ്ങളിലും ഭാഗിക സേവനം ആരംഭിച്ചു.
‘‘താഴ്വരയിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. പ്രൈമറി സ്കൂളുകളും സർക്കാർ ഓഫിസുകളും തിങ്കളാഴ്ചയോടെ തുറക്കും. 35 പൊലീസ് സ്റ്റേഷൻ പരിധിയിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനുശേഷവും എവിടെയും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുഗതാഗതം സാധ്യമാണ്’’ -രോഹിത് ഖൻസാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുറഞ്ഞവേഗതയുള്ള 2ജി മൊബൈൽ ഇൻറർനെറ്റ് ജമ്മുവിലെ ചില ജില്ലകളിൽ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു, സാംബ, കഠ്വ, ഉധംപുർ, റിയാസി ജില്ലകളിലാണ് 2ജി സേവനം ലഭ്യമാക്കിയത്. കൂടുതൽ സുരക്ഷ വിലയിരുത്തൽ നടത്തിയശേഷമേ വേഗതകൂടിയ ഇൻറർനെറ്റ് പുനഃസ്ഥാപിക്കൂ.
അതേസമയം, തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ മോചനം സംബന്ധിച്ച ചോദ്യത്തിന്, അതതു മേഖലകളിലെ ക്രമസമാധാന നില കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു വക്താവിെൻറ മറുപടി.
ജമ്മു-കശ്മീരിനെ വിഭജിക്കുകയും പ്രത്യേക അവകാശങ്ങൾ എടുത്തു കളയുകയും ചെയ്തതിെൻറ വെളിച്ചത്തിലാണ് ആഗസ്റ്റ് അഞ്ചുമുതൽ സംസ്ഥാനത്തെ സമ്പൂർണ സൈനിക വലയത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.