ഇന്ത്യയിലേത് മലിന വായുവെന്ന ട്രംപിെൻറ പരാമർശം: ഹൗഡി മോദിയുടെ ഫലമെന്ന് കപിൽ സിബൽ
text_fields
ന്യൂഡൽഹി: ഇന്ത്യയിലേത് മലിനമായ വായുവെന്ന യു.എസ് പ്രസിഡൻറിെൻറ പരാമർശം 'ഹൗഡി മോദി' പരിപാടിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ട്രംപ് അടുത്ത സുഹൃത്താണെന്ന് പറയുന്നതിന് മോദിക്ക് കിട്ടിയ മറുപടിയാണിതെന്നും സിബൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ട്രംപ്, ഏറ്റവും നല്ല സുഹൃത്ത് ആദ്യം ഇന്ത്യയിലെ കോവിഡഎ മരണസംഖ്യ ചോദ്യം ചെയ്തു. രണ്ടാമത് ഇന്ത്യ മലിനമായ വായുവിനെ അന്തരീക്ഷത്തിലേക്ക് അയക്കുന്നുവെന്ന് പറഞ്ഞു. മൂന്നാമത് ഇന്ത്യയയെ താരിഫ് രാജാവ് എന്ന് വിളിച്ചു. ഹൗഡി മോദിയുടെ ഫലം! -സിബൽ ട്വീറ്റ് ചെയ്തു.
അമേരിക്കയിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ഇന്ത്യൻ വംശജരെ അഭിസംബാധന ചെയ്ത മോദി 'ഒരിക്കൽ കൂടി ട്രംപ് സർക്കാർ' എന്ന് പ്രസ്താവന നടത്തിയിരുന്നു. ട്രംപ് അടുത്ത സുഹൃത്ത് എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ അവസാനഘട്ട സംവാദത്തിലാണ് ട്രംപ് ഇന്ത്യയിലെ അന്തരീക്ഷവായും ഏറെ മലിനമായതാണെന്ന പരമാർശം നടത്തിയത്. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ പ്രശംസിച്ച ഡൊണാൾഡ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു ഏറെ മലിനമാണ് എന്നാണ് പ്രസ്താവന നടത്തിയത്.
ഇന്ത്യയുടെ കോവിഡ് മരണനിരക്ക് സംബന്ധിച്ച കണക്കുകൾ തെറ്റാണെന്ന പരാമർശവും ട്രംപ് നേരത്തെ നടത്തിയിരുന്നു. കൂടാതെ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപെടുത്തിയതിനെയും ട്രംപ് പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.