കോവിഡ് പരിശോധനാ കിറ്റുകള്‍; കേന്ദ്രം നല്‍കിയത് ഇരട്ടിവില
text_fieldsന്യൂഡല്‍ഹി: ഗുണനിലവാരം കുറഞ്ഞ തെറ്റായ ഫലം കാണിക്കുന്ന ചൈനയുടെ കോവിഡ് പരിശോധനാ ക ിറ്റുകള് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയത് ഇരട്ടി വിലക്ക്. വിതരണക്കാരും ഇറക്കുമതിക്ക ാരും തമ്മിലെ തര്‍ക്കം കോടതി കയറിയപ്പോഴാണ് വെട്ടിപ്പ് പുറത്തായത്. 245 രൂപക്ക് ചൈനയില ് നിന്ന് ഇറക്കുമതി ചെയ്ത കിറ്റ് 600 രൂപക്ക് വാങ്ങിയ വിവരമാണ് പുറത്തുവന്നത്.
ഗുണന ിലവാരം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഉപയോഗിക്കാതെ മാറ്റിവെച്ച ചൈ നീസ് കിറ്റുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇരട്ടി വില നല്‍കിയത്. ‘മാട്രിക്സ്’ കമ്പനി 245 രൂ പക്ക് ഇറക്കുമതി ചെയ്ത കിറ്റ് റിയല്‍ മെറ്റബോളിക്സ് ആന്‍ഡ് ആര്‍ക് ഫാര്മസിക്യൂട്ടിക് കല്‍സ് എന്ന വിതരണ കമ്പനിയിൽനിന്ന് 60 ശതമാനം കൂടുതല്‍ തുക നല്കി വാങ്ങുകയായിരുന്ന ു.
ഇതേ കിറ്റുകള്‍ തമിഴ്നാട് സര്‍ക്കാര്‍ 600 രൂപക്ക് ‘മാട്രിക്സിൽനിന്ന് വാങ്ങിയയേതാടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിതരണക്കാര്‍ മറ്റൊരു കമ്പനിയായിരുന്നു. ഷാന്‍ ബയോടെക് എന്ന വിതരണക്കാരിലൂടെ 50,000 കിറ്റുകള്‍ 3.36 കോടിക്ക് വാങ്ങാനാണ് തമിഴ്നാട് കരാറുണ്ടാക്കിയത്. എന്നാല്‍, വില വളരെ കൂടുതലാണെന്ന് കണ്ടെത്തിയ ഡല്‍ഹി ഹൈകോടതി പരമാവധി 400 രൂപയേ ഈടാക്കാവൂ എന്ന് വിധിച്ചു. സ്വകാര്യനേട്ടത്തെക്കാള് പൊതുതാല്പര്യത്തിന് മുന്‍തൂക്കം കൊടുക്കേണ്ട സമയമാണിതെന്ന് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) മുഖേനയാണ് അഞ്ചു ലക്ഷം ചൈനീസ് പരിശോധന കിറ്റിന് ഓര്‍ഡര്‍ നല്‍കിയത്. ഒന്നിന് 600 രൂപ വെച്ച് അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് 30 കോടിയാണ് വിലയിട്ടത്. കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രി ഏപ്രില്‍ 16ന് അറിയിച്ചിരുന്നു.
ഡല്‍ഹി ഹൈകോടതി നിര്‍ണയിച്ച വില കണക്കൂകൂട്ടിയാല്‍ 10 കോടി ഈ ഓര്‍ഡറില്‍ മാത്രം കേന്ദ്രം കൂടുതലായി നല്കി. അന്വേഷണത്തിൽ കിറ്റുകള്‍ക്ക് 528 മുതല്‍ 795 രൂപ വരെ വിലയുണ്ടെന്നായിരുന്നു ഐ.സി.എം.ആർ മറുപടി. നിരവധി സംസ്ഥാനങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇൗ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കേവലം അഞ്ച് ശതമാനം ഫലപ്രദം എന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചത്. കോവിഡ് പരിശോധനാ കിറ്റുകളും വ്യക്തിരക്ഷാവസ്ത്രങ്ങളും സംസ്ഥാന സര്‍ക്കാറുകൾ വാങ്ങുന്നത് നേരത്തേ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ നേരിട്ട് സംഭരിച്ച് നൽകുമെന്ന് അറിയിച്ചിരുന്നു. അതിന് ശേഷമാണ് ഗുണനിലവാരമില്ലാത്ത ചൈനീസ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഇരട്ടി വില നല്‍കിയത് പുറത്തായത്.
രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകൾക്ക് വിലക്ക്; ഓർഡർ റദ്ദാക്കി
ന്യൂഡൽഹി: രണ്ടു ചൈനീസ് കമ്പനികളുടെ ദ്രുതപരിശോധന ആൻറിബോഡി കിറ്റുകൾ കോവിഡ് പരിശോധനക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) സംസ്ഥാനങ്ങളോട് നിർദേശിച്ചു.
ഗ്വാങ്ചോ വോൻറ്ഫോ ബയോടെക്, സുഹായ് ലിവ്സോൺ ഡയഗ്നോസ്റ്റിക് കമ്പനികളുടെ കിറ്റുകൾക്കാണ് വിലക്ക്. ഇവ വിതരണക്കാർക്ക് തിരിച്ചു നൽകണം. ഐ.സി.എം.ആറിെൻറ ഗുണനിലവാര പരിശോധനയിൽ കിറ്റുകളുടെ റിസൽട്ടിൽ വലിയ തോതിൽ വ്യതിയാനമുള്ളതിനാലാണ് ഉപയോഗം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. വിവാദമുയർന്നതോടെ കരാർ റദ്ദാക്കിയിട്ടുണ്ട്.
ഈ കമ്പനികൾക്ക് മുൻകൂറായി മുഴുവൻ തുകയും നൽകിയിട്ടില്ലെന്നും സർക്കാറിന് ഒരു രൂപപോലും നഷ്ടമാകില്ലെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. സർക്കാറിന് കോവിഡ് ദ്രുത പരിശോധന കിറ്റ് വിതരണത്തിലൂടെ ചിലർ അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.