Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി സർവകലാശാല പ്രഫസർ...

ഡൽഹി സർവകലാശാല പ്രഫസർ ദമ്പതികൾ തൂങ്ങിമരിച്ചനിലയിൽ

text_fields
bookmark_border
Suicide
cancel

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ ദമ്പതികൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 74 കാരനായ രാകേഷ്​ കുമാർ ജെയിൻ, ഭാര്യ ഉഷ രാകേഷ്​ കുമാർ ജെയിൻ (69) എന്നിവരാണ്​ മരിച്ചത്​.

അനാരോഗ്യം മൂലം കഷ്​ടത നേരിട്ടതിനാലാണ്​ ഇരുവരും ആത്മഹത്യ ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. ഗോവിന്ദപുരിയിലെ വസതിയിൽ സ്റ്റീൽ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.

ഇരുവരുടെയും മൃതദേഹത്തിൽനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു അപകടത്തെ തുടർന്ന്​ ദമ്പതികൾ ഇരുവരും കിടപ്പിലായിരുന്നു. ഇത്​ മടുത്തതോടെയാണ്​ ഇരുവരും ജീവൻ നഷ്​ടപ്പെടുത്താൻ തീരുമാനിച്ചതെന്ന്​ മുതിർന്ന പൊലീസ്​ ഓഫിസർ പറഞ്ഞു.

സംഭവ സമയത്ത്​ മകൾ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്ന​തിനെ തുടർന്ന്​ അയൽവാസികൾ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്​ഥലത്തെത്തി വാതിൽ തകർത്ത്​ അകത്തുകയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideDelhi University
News Summary - Retired Delhi University Professor Couple Dies By Suicide
Next Story