ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തുമെന്ന് സംയുക്ത സേനാ മേധാവി
text_fieldsന്യൂഡൽഹി: രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തുമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും. ഇതോടെ പുരുഷന്മാരുടെ കുറഞ്ഞ വിരമിക്കൽ പ്രായം ഉയരുമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. ദ് ട്രൈബ്യൂണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വേതനം, പെൻഷൻ ഇനത്തിൽ വലിയ തുകയാണ് ബജറ്റിൽ വകയിരുത്തുന്നത്. 15 അല്ലെങ്കിൽ 17 വർഷം മാത്രമാണ് ഒരു ജവാൻ സേവനം ചെയ്യുന്നത്. എന്തു കൊണ്ട് ഇവർക്ക് 30 വർഷം സേവനം ചെയ്തുകൂടാ ?. പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ് നഷ്ടപ്പെടുന്നതെന്നും ജനറൽ റാവത്ത് വ്യക്തമാക്കി.
കുറഞ്ഞ വിരമിക്കൽ പ്രായം ഉയർത്തിയാൽ കര, നാവിക, വ്യോമ സേനകളിലെ 15 ലക്ഷം പുരുഷന്മാർക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.