പ്രവാസികളുടെ മടക്കം വൈകും
text_fieldsന്യൂഡല്‍ഹി: കോവിഡ്-19നെ തുടർന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഇപ്പോള ് തിരിച്ചുകൊണ്ടുവരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാഹചര്യം വിലയിരുത്തിയശേഷമേ ഇക് കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും കേന്ദ്ര വിദേശ മന്ത്രാലയം അറിയിച്ചു. അതേ സമയം ഇന്ത്യയിലുണ്ടായിരുന്ന 20,473 വിദേശികളെ അവരവരുടെ രാജ്യങ്ങളിെലത്തിച്ചുവെന്നു ം മന്ത്രാലയം വ്യക്തമാക്കി. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വിദേശ സഹ മന്ത്രി വി. മുരളീധരനും വ്യക്തമാക്കി.
ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളെ അവരുടെ രാ ജ്യങ്ങളുടെ ആവശ്യപ്രകാരമാണ് തിരിച്ചയച്ചതെന്ന് കേന്ദ്ര വിദേശ മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി പറഞ്ഞു. ഈ പ്രക്രിയ തുടരും. എന്നാല്‍ വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരെ ഇങ്ങോട്ടു തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് ആ രാജ്യങ്ങള്‍ അടച്ചുപൂട്ടലിലായതിനാല് കൃത്യമായ ഒരുത്തരം നല്കാനാവാത്ത സാഹചര്യമാണുള്ളത്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരുടെ മടക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. സ്ഥാനപതികളും നയതന്ത്ര കാര്യാലയങ്ങളും അതത് രാജ്യത്തെ ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്നും അഡീഷനല്‍ സെക്രട്ടറി പറഞ്ഞു.
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് മറ്റൊരു ഘട്ടത്തിലേ പുനരാലോചിക്കുകയുള്ളൂ. വിദേശ മന്ത്രാലയത്തിെൻറ കോവിഡ് കണ്ട്രോള് റൂം സജീവമാണ്. വിളിക്കുന്നവര്‍ക്ക് മറുപടിയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ അവരെ സമ്പര്‍ക്കവിലക്കിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മേയ് വരെ കാത്തിരിക്കണമെന്നും കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കി. ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ സമ്പർക്കവിലക്ക് സൗകര്യം ആലോചിക്കുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു. യു.എ.ഇയില്‍ 53,900 പേരെ പരിശോധിച്ചതില്‍ 2000 പേര്‍ക്ക് രോഗമുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍നിന്ന് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗള്‍ഫ് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: കോവിഡ് 19മായി ബന്ധപ്പെട്ട അടച്ചുപൂട്ടലിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് ഭരണാധികാരികളുമായി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് അറബ്രാജ്യങ്ങള്‍ മോദിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അടച്ചുപൂട്ടലും യാത്രനിരോധനവും കോവിഡ്-19 ഭീഷണിയും വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങളില്‍ ഉത്കണ്ഠയുണ്ടാക്കിയിട്ടുണ്ട്. അത്തരമൊരു വേളയില്‍ പ്രധാനമന്ത്രി ജനങ്ങളുടെ ആശങ്ക അകറ്റാന്‍ വ്യക്തിപരമായി ഇടപെട്ടതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാനിലെയും യു.എ.ഇയിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയ തലവന്മാരുമായി ചർച്ച നടത്തിയ മോദി ഇന്ത്യക്കാരുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 17ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മാര്‍ച്ച് 26ന് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും ഏപ്രില്‍ ഒന്നിന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍ സബാഹുമായും ഏപ്രില്‍ ആറിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുമായും പ്രധാനമന്ത്രി ഫോൺസംഭാഷണം നടത്തിയിരുന്നു.
സംഭാഷണങ്ങളില്‍ പ്രധാന വിഷയങ്ങളിലൊന്ന് ഈ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമമായിരുന്നു. പ്രയാസമേറിയ ഈ സമയത്ത് അവരുടെ കാര്യം തങ്ങള്‍ ശ്രദ്ധിക്കുമെന്ന് എല്ലാ ഭരണാധികാരികളും ഇന്ത്യക്ക് ഉറപ്പുനല്‍കി.
ഗള്‍ഫ് ഭരണാധികാരികളുമായുള്ള പ്രധാനമന്ത്രിയുടെ വ്യക്തിബന്ധം വര്‍ഷങ്ങളായി നിലനിര്‍ത്തുന്നതാണെന്നും നിരവധി അറബ് രാജ്യങ്ങള്‍ പ്രധാനമന്ത്രിയെ ആദരിച്ചതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.