രേവന്ത് റെഡ്ഡി ‘കർഷക ദ്രോഹി’, കോൺഗ്രസ് ‘കുടുംബത്തിന് ഭാരമായ ബന്ധു’; രൂക്ഷ വിമർശനവുമായി കെ.ടി.ആർ
text_fieldsഹൈദരാബാദ്: കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റ് കെ.ടി രാമറാവു. തെലങ്കാന മുഖ്യമന്ത്രിയെ 'കർഷക ദ്രോഹി'യെന്ന് കെ.ടി രാമറാവു വിശേഷിപ്പിച്ചു.
കോൺഗ്രസ് തട്ടിപ്പിന്‍റെയും വഞ്ചനയുടെയും പര്യായമാണ്. കോൺഗ്രസിനെ 'കുടുംബത്തിന് ഭാരമായ ഒരു ഉപയോഗയുമില്ലാത്ത ബന്ധുവിനോടും' രേവന്ത് റെഡ്ഡിയെ 'കർഷക ദ്രോഹിയുമായും' കെ.ടി.ആർ എക്സിലെ കുറിപ്പിൽ താരതമ്യം ചെയ്തു.
ഇന്ദിരാമ്മ ഭരോസ പദ്ധതിയിൽ പ്രതിവർഷം ഏക്കറിന് 15,000 രൂപ നൽകുമെന്നായിരുന്നു കോൺഗ്രസ് കർഷകർക്ക് നൽകിയ വാഗ്ദാനം. കർഷകരെ വഞ്ചിച്ച സംസ്ഥാന സർക്കാർ പ്രതിവർഷം ഏക്കറിന് 12,000 രൂപയായി സഹായം പരിമിതപ്പെടുത്തി.
കർഷകർക്ക് ഏക്കറിന് 15,000 രൂപയും കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 12,000 രൂപയും നൽകുമെന്നാണ് തെലങ്കാന പി.സി.സി അധ്യക്ഷനായിരുന്നപ്പോൾ രേവന്ത് റെഡ്ഡി പറഞ്ഞതെന്നും കെ.ടി.ആർ ചൂണ്ടിക്കാട്ടി.
ഋതു ഭരോസ പദ്ധതിയെ കുറിച്ചും കെ.ടി.ആർ വിമർശനം ഉയർത്തി. നിരവധി അപേക്ഷകൾ നൽകിയിട്ടും ഒരു കർഷക കേന്ദ്രീകൃത പദ്ധതി പോലും നടപ്പാക്കാൻ കോൺഗ്രസ് സർക്കാറിന് സാധിച്ചില്ലെന്നും കെ.ടി.ആർ വ്യക്തമാക്കി.
വ്യാപക പ്രചാരം നേടിയ വാറങ്കൽ കർഷക പ്രഖ്യാപനവും രാഹുൽ ഗാന്ധി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളും പൊള്ളയാണെന്നും അർഥശൂന്യമാണെന്നും കെ.ടി.ആർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.