പാകിസ്താൻ ഹിസ്ബുൽ മുജാഹിദീന് രാസായുധം കൈമാറിയെന്ന് റിപ്പോർട്ട്
text_fieldsശ്രീനഗര്‍: കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിനായി തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീന് പാകിസ്താന്‍ രാസായുധം കൈമാറിയെന്ന് തെളിയിക്കുന്ന സംഭാഷണശകലങ്ങള്‍ പുറത്ത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് പ്രവർത്തകർ സംസാരിക്കുന്നതിെൻറ സംഭാഷണശകലങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ദേശീയമാധ്യമമായ ന്യൂസ് 18 ആണ് സംഭാഷണശകലങ്ങള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യൻ സുരക്ഷാ സേനകൾക്കു നേരെ പ്രയോഗിക്കാനാണ് പാകിസ്താന്‍ രാസായുധങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നും സംഭാഷണത്തിൽ വ്യക്തമാണ്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നതിെൻറ അടിസ്ഥാനത്തിലാണ് രാസായുധം തീവ്രവാദ സംഘടനക്ക് നൽകയിട്ടുള്ളതെന്നാണ് സൂചന. നിലവിൽ തീവ്രവാദികൾക്ക് രാസായുധം കൈമാറിയിട്ടുള്ളതായാണ് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി കാശ്മീരില്‍ നടന്ന സൈനിക ഏറ്റുമുട്ടലിൽ 90 ഒാളം ഹിസ്ബുൽ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. അതിനു പകരം ആക്രമണങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് പരമാവധി ഇന്ത്യന്‍ സൈനികരെ വധിക്കുക എന്ന ലക്ഷ്യത്തടെയാണ് പാകിസ്താന്‍ രാസായുധങ്ങള്‍ വിതരണം ചെയ്തിരിക്കുന്നതെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.
‘‘ദൈവത്തിെൻറ അനുഗ്രഹം കൊണ്ട് നമ്മുക്ക് പാകിസ്താനിൽ നിന്നും നല്ല സഹായങ്ങൾ ലഭിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ പാകിസ്താന്‍ കൂടുതല്‍ ഇന്ത്യാ വിരുദ്ധ പദ്ധതികള്‍ കാശ്മീരില്‍ നടപ്പാക്കുമെന്നും’’ സംഭഷണത്തിലുണ്ട്.
ഇന്ത്യന്‍ സൈനികര്‍ ഇപ്പോഴും ഗ്രനേഡ് ലോഞ്ചറൊക്കെയാണ് ഉപയോഗിക്കുന്നത്. അതിന് രണ്ടോ മൂന്നോ പേരെ കൊല്ലാനും പരിക്കേൽപ്പിക്കാനുമേ കഴിയൂ. ഇത് നമ്മുടെ തന്ത്രങ്ങൾ മാറ്റാനുള്ള സമയമാണ്. നമ്മുക്ക് നേരിട്ട് രാസായുധം പ്രയോഗിക്കണം. അത് ഒരേ സമയം നിരവധി പേരെ കൊന്നൊടുക്കും’’ –എന്നാണ് തീവ്രവാദി മറ്റു പ്രവർത്തകരോട് പറയുന്നത്.
‘‘പീർ സാഹിബിന് (ലശ്കർ ഇ ത്വയിബ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ്) നമ്മളെ ആവശ്യമുണ്ട്. എന്നാൽ ജനങ്ങൾക്കും നമ്മെ തിരിച്ചുകിട്ടണമെന്നാണ്. ഇൗദിന് ശേഷമായിരിക്കും അടുത്ത പരിപാടി. ഇൗദിനു ശേഷം അതു സംബന്ധിച്ച പദ്ധതികൾ തയാറാക്കാമെന്നും’’സംഭാഷണത്തിലുണ്ട്.
കശ്മീരില്‍ തീവ്രവാദ സംഘടനകളെ വര്‍ത്തുന്നതിൽ പാകിസ്താന്‍ പങ്കുണ്ടെന്നും പണവും ആയുധവുമുൾപ്പെടെ കൈമാറുന്നുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.
കശ്മീരില്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന ഭീകരസംഘടനയാണ് ഹിസ്ബുൽ മുജാഹിദീന്‍. തിങ്കളാഴ്ച അമര്‍നാഥില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലും ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണ് എന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.