രിവാരി കൂട്ടമാനഭംഗക്കേസ്: ഒരാൾ അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉയർന്ന റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങിയ 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. പീഡനം നടന്നതിെൻറ തൊട്ടടുത്തുള്ള കുഴൽക്കിണറിെൻറ ഉടമയെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ, ഒരു ഡോക്ടറെക്കൂടി അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്്. നൂറിലധികം പേരെ ഇതിനോടകം ചോദ്യംചെയ്തതായി അന്വേഷണസംഘം വെളിപ്പെടുത്തി. അതിനിടെ, കേസിെൻറ പുരോഗതി നേരിട്ടറിയാൻ ഡി.ജി.പിെയയും എസ്.പിയെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിപ്പിച്ചു. ജലന്ധറിലായിരുന്ന ഖട്ടര്‍ അവിടത്തെ സന്ദർശനം റദ്ദാക്കിയാണ് ചണ്ഡിഗഢിലെത്തിയത്.
അറസ്റ്റ് വൈകുന്നതിൽ പൊലീസിെൻറ വീഴ്ചയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, റെവാരി എസ്.പി രാജേഷ് ദുഗ്ഗാലിനെ കേസന്വേഷണ ചുമതലയിൽനിന്ന് നീക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി രാഹുൽ ശർമക്ക് ചുമതല കൈമാറി. പെൺകുട്ടിയുടെ കുടുംബം പൊലീസിെൻറ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
മൂന്നു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. രാജസ്ഥാന് സൈനിക യൂനിറ്റിലുള്ള ജവാൻ പങ്കജ് ഫൗസിയാണ് പ്രധാന പ്രതി. ഇയാളെ പിടിക്കാൻ പൊലീസ് രാജസ്ഥാനിലേക്ക് പോയെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഹരിയാന പൊലീസ് മേധാവി ബി.എസ്. സന്ധു പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ മിന്നൽപരിശോധന നടത്തി. ഹരിയാനക്കു പുറമെ രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിലും പൊലീസ് വലവിരിച്ചിട്ടുണ്ട്. നിരവധി സംഘങ്ങളായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ അറിയുന്നവരാണ് പ്രതികൾ. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ചിലർ കസ്റ്റഡിയിലുണ്ടെന്ന് െപാലീസ് വെളിപ്പെടുത്തി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോച്ചിങ് ക്ലാസില്‍ പോകുംവഴി പെണ്‍കുട്ടിയെ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പിന്നീട് ബോധംപോയ അവസ്ഥയില്‍ സമീപത്തെ ബസ്സ്റ്റാൻഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മകളുടെ ദുര്യോഗത്തിന് ഉത്തരവാദികളായവരെ പിടികൂടി തൂക്കിലേറ്റണമെന്ന് പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാരമെന്ന നിലയിൽ ലഭിച്ച രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ല ഭരണകൂടത്തിന് തിരിച്ചുനൽകുമെന്നും അവർ പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി സൈനികനായ പങ്കജ് ഉള്‍പ്പെടെ മൂന്നു പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ടോളം പേര് തന്നെ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, എഫ്.ഐ.ആറില്‍ മൂന്നു പേരെ മാത്രമാണ് പ്രതിചേര്‍ത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.