ചരിത്രം തിരുത്തിയെഴുതൂ, പിന്തുണക്കാം; ചരിത്രകാരൻമാരോട് അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരൻമാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു ചരിത്ര വിദ്യാർഥിയാണ്. നിരവധി തവണ ഇന്ത്യയുടെ ചരിത്രം കേട്ടിട്ടുണ്ട്. പലപ്പോഴും അത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനാൽ ഇന്ത്യൻ ചരിത്രത്തെ ശരിയായ രീതിയിലാക്കി മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഡൽഹിയിൽ അസം സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്നും നമ്മളെ തടയുന്നതാരാണ്. ഈ പരിപാടിക്കെത്തിയ വിദ്യാർഥികളോടും അധ്യാപകരോടും ഇതിനായി പ്രവർത്തിക്കാൻ താൻ ആഹ്വാനം ചെയ്യുകയാണ്. രാജ്യം ഭരിച്ച 30ഓളം രാജവംശങ്ങളെ കുറിച്ച് നിങ്ങൾ പഠിക്കണം. സ്വാതന്ത്ര്യ സമരത്തിനായി പ്രവർത്തിച്ച 300 പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചും പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർഥ ചരിത്രം എഴുതപ്പെട്ടാൽ പിന്നീട് തെറ്റായ പ്രചാരണങ്ങൾക്ക് സ്ഥാനമുണ്ടാവില്ല. ഇന്ത്യയുടെ യഥാർഥ ചരിത്രമെഴുതാൻ എല്ലാവരും മുന്നോട്ട് വരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.