ആർ.ജികർ ബലാത്സംഗകൊല: ശിക്ഷാവിധി നാളെ
text_fieldsന്യൂഡൽഹി: ആർ.ജികർ ബലാത്സംഗകൊലയിൽ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസിൽ ശിക്ഷ വിധിക്കുക. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ സിവിക് വളണ്ടിയർ സഞ്ജയ് റോയിക്ക വധശിക്ഷ നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഡി.എൻ.എ റിപ്പോർട്ട് ഉൾപ്പടെ പരിഗണിച്ച് കേസിൽ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ കോടതികൾ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോൾ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജെകർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും കണ്ടെടുത്തു.
കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.