സുശാന്തിെൻറ മരണം: മാധ്യമ വിചാരണക്കെതിരെ നടി റിയ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ വിചാരണക്കെതിരെ നടി റിയ ചക്രവർത്തി സുപ്രീംകോടതിയിൽ. സുഹൃത്തായിരുന്ന റിയക്ക് മരണവുമായി ബന്ധമുണ്ടെന്ന് സുഷാന്തിെൻറ പിതാവാണ് ആദ്യമായി ആരോപിച്ചത്. കൂടാതെ നടെൻറ അക്കൗണ്ടിലുണ്ടായിരുന്ന 15 കോടി മാറ്റിയെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ആരോപണങ്ങൾ ഉയർന്നതോടെ മാധ്യമങ്ങൾ തന്നെ കുറ്റക്കാരിയായാണ് കാണുന്നതെന്ന് ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാണ് തെനന്നും മാനസിക ആഘാതത്തിൽനിന്നും സ്വകാര്യത ലംഘനത്തിൽനിന്നും തന്നെ സംരക്ഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ വിചാരണയിൽനിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കേസിലെ എല്ലാ സാക്ഷികളെയും മാധ്യമങ്ങൾ പരിശോധിക്കുകയും വിചാരണ ചെയ്യുകയുമാണ്. സുശാന്തിെൻറ മരണത്തിലെ അസ്വാഭാവികത പുറത്തുവരുന്നതിനും മുെമ്പ തന്നെ കുറ്റക്കാരിയാക്കി മാധ്യമങ്ങൾ രംഗത്തുവന്നിരുന്നുവെന്നും അവർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
2ജി അഴിമതി, തൽവാർ കൊലപാതകം എന്നീ കേസുകൾക്ക് സമാനമായ കുറ്റവിചാരണയാണ് ഇപ്പോൾ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് നടക്കുന്നത്. അന്ന് മാധ്യമങ്ങൾ കുറ്റക്കാരായി ആരോപിച്ച പ്രതികളെ കോടതികൾ നിരപരാധികളായി കണ്ടെത്തി.
കൂടാതെ മഹാരാഷ്ട്രയിൽ നടന്ന കുറ്റകൃത്യത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ട പ്രകാരമുള്ള സി.ബി.െഎ അന്വേഷണത്തെയും റിയ എതിർത്തു. കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ സി.ബി.ഐ അന്വേഷണം ആരംഭിക്കാൻ കഴിയൂ. ഈ കേസിൽ ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. മാത്രമല്ല, സി.ബി.ഐ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ വിസമ്മതിക്കുകയാണ് ഉണ്ടായതെന്നും റിയ പറഞ്ഞു.
അതേസമയം, കേസ് ഏറ്റെടുത്ത സി.ബി.ഐ റിയ ചക്രവർത്തിക്കും മറ്റ് അഞ്ച് പേർക്കും എതിരെ കേസെടുത്തിട്ടുണ്ട്. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും റിയയെ രണ്ട് തവണ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻറിെൻറ അന്വേഷണം.
സുശാന്തിെൻറ പിതാവ് സമർപ്പിച്ച പൊലീസ് കേസ് പട്നയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ നൽകിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരണത്തിൽ റിയക്ക് പങ്കുള്ളതിന് തെളിവൊന്നുമില്ലെന്നാണ് മുംബൈ പൊലീസിെൻറ നിലപാട്. മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച പൊലീസ് മാനസികമായ പ്രശ്നങ്ങൾ സുശാന്തിനെ അലട്ടിയിരുന്നുവെന്നും പറയുന്നു.
മരണത്തിൽ തെൻറ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞദിവസവും റിയ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവർത്തിച്ച് രണ്ട് ചിത്രങ്ങൾ അവർ പങ്കുവെക്കുകയും ചെയ്തു. വെള്ളക്കുപ്പിയും ഒരു കുറിപ്പുമായിരുന്നു ചിത്രങ്ങളിലുണ്ടായിരുന്നത്. സുശാന്തിേൻറതായി ഇത് രണ്ടും മാത്രമാണ് തെൻറ കൈവശമുള്ളൂവെന്നും റിയ പറഞ്ഞു. അതേസമയം, 'അറസ്റ്റ് റിയ' എന്ന പേരിൽ ട്വിറ്ററിൽ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.