റിയയുടെ അറസ്റ്റ്: കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുന്നു; രാഷ്ട്രീയ നേട്ടത്തിനായി സുശാന്തിനെ ബിഹാറിയാക്കി - അധിർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ലഹരിമരുന്ന് കേസിൽ വെറും ആരോപണത്തെത്തുടർന്ന് റിയ ചക്രവർത്തി അറസ്റ്റിലായത് പരിഹാസ്യമാണെന്ന് പറഞ്ഞ അധിർ രഞ്ജൻ ചൗധരി കേന്ദ്ര ഏജൻസികൾ രാഷ്രടീയ നേതാക്കളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്വിറ്റിലൂടെ വിമർശിച്ചു.
അന്തരിച്ച സുശാന്ത് സിങ് രജ്പുത് ഇന്ത്യൻ നടനാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബി.ജെ.പി അദ്ദേഹെത്ത ബിഹാറി നടനാക്കി കാണിക്കുന്നു.
നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണ, കൊലപാതകം, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഇതുവരെ ചുമത്തിയിട്ടില്ല. നാർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് അവരുടെ അറസ്റ്റ് എന്നത് പരിഹാസ്യമാണ്. പൊളിറ്റിക്കൽ മാസ്റ്റേഴ്സിനെ പ്രീതിപ്പെടുത്തുന്നതിന് കേന്ദ്ര ഏജൻസികൾ അവരുടെ പങ്ക് വഹിച്ചു. കടലിൽ അമൃതിനുപകരം മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് അവരുടെ വാദം. സുശാന്തിെൻറ കൊലപാതകി ആരാണെന്ന് തിരിച്ചറിയാൻ അവർ ഇരുട്ടിൽ കുതിക്കുകയാണ്- ചൗധരി ട്വീറ്റുകളിലൂടെ വിമർശിച്ചു.
കരസേന ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് റിയയുടെ പിതാവ്. അദ്ദേഹം സ്വന്തം മക്കൾക്ക് നീതി ലഭിക്കായി പോരാടുകയാണാണ്. റിയക്കെതിരായ മാധ്യമ വിചാരണ നിലവിലെ നീതിന്യായ വ്യവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്. എല്ലാവർക്കും നീതി എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്നും അധിർ രഞ്ജൻ ട്വിറ്റിലൂടെ പ്രതികരിച്ചു.
ബി.ജെ.പിയുടെ ബിഹാർ യൂണിറ്റ് "ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജപുത്" എന്നെഴുതിയ പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതിനെതിരെയും കോൺഗ്രസ് വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ ഭാഗമായി നിൽക്കുന്ന ബീഹാറിലെ നിതീഷ് കുമാർ സർക്കാർ സുശാന്ത് കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് ക്രെഡിറ്റായി കാണുന്നുവെന്നും ആരോപണമുയർന്നിരുന്നു.
സുശാന്ത് രജപുത് കേസ് ബിഹാറിലെ തെരഞ്ഞെടുപ്പ് വിഷയമായി മാറിയെങ്കിലും റിയ ചക്രവർത്തിയുടെ ബംഗാളി സ്വത്വം ഇതുവരെ ചറച്ചയായിട്ടില്ല. റിയയുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് "ബംഗാളി ബ്രാഹ്മണ സ്ത്രീ" എന്ന നിലയിലുള്ള അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം വിവാദമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.