Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​േൻറത്​...

രാഹുലി​േൻറത്​ ​പരാജയപ്പെട്ടവ​െൻറ വാചാടോപം -നിർമല സീതാരാമൻ

text_fields
bookmark_border
രാഹുലി​േൻറത്​ ​പരാജയപ്പെട്ടവ​െൻറ വാചാടോപം -നിർമല സീതാരാമൻ
cancel

ന്യൂഡൽഹി: കോൺഗ്രസ്​ പ്ലീനറി സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിക്ക്​ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ രംഗത്തുവന്നു. രാഹുലി​േൻറത്​ പരാജയപ്പെട്ടവ​​​െൻറ ശബ്​ദമാണെന്ന്​ പരിഹസിച്ച മന്ത്രി, കോൺഗ്രസ്​ അധ്യക്ഷ​​​െൻറ ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്നും​ പറഞ്ഞു. 

ഒരിക്കൽ രാമ​​​െൻറ അസ്​തിത്വംതന്നെ നിഷേധിച്ചവരാണ്​ ഇന്ന്​ സ്വയം പാണ്ഡവരോട് ഉപ​മിക്കുന്നത്​​. ​കോടികൾ തട്ടിയ നീരവ്​ മോദി, ലളിത്​ മോദി എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തി വ്യാജസംഭവങ്ങൾ ചമക്കുകയാണ്​ രാഹുൽ. നാഷനൽ ഹെറാൾഡ്​ കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുലി​​​െൻറ പേരി​നോട്​ ചേർന്ന്​ രാഷ​​്ട്രപിതാവി​​​െൻറ പേരുണ്ട്​. അതിനർഥം മഹാത്​മ ഗാന്ധിയുടെ സ്വഭാവമാണ്​ അദ്ദേഹത്തിലൂടെ ​പ്രതിഫലിക്കുന്നത്​ എന്നുണ്ടോ? -നിർമല സീതാരാമൻ ചോദിച്ചു.

ബി.ജെ.പി അധ്യക്ഷ​ൻ അമിത്​ ഷാക്കെതിരെ രാഹുൽ ഉയർത്തിയ ആരോപണങ്ങളും അവർ തള്ളി. കോടതി ക്ലീൻചിറ്റ്​ നൽകിയ ഒരാൾക്കെതിരെ ആ​േരാപണം ഉന്നയിക്കുന്ന കോൺഗ്രസ്​ അധ്യക്ഷ​​​െൻറ നടപടി വിചിത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanmalayalam newsspeechBJPRahul Gandhi
News Summary - Rhetoric Of Loser: BJP's Nirmala Sitharaman On Rahul Gandhi Speech-India News
Next Story