ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന: തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കഴിഞ്ഞ മൂന്നു നാല് വർഷങ്ങളായി ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ജസ ്റ്റിസ് അരുൺ മിശ്ര. ചീഫ് ജസ്റ്റിസിനെതിരായ പരാതി ഗൂഢാലോചനയാണെന്ന അഭിഭാഷകൻ ഉത്സവ് ബയൻസിൻെറ ആരോപണം പര ിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
സമ്പന്നരെ കോടതി ഭരിക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ദീപക് ഗുപ്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. സമ്പന്നരും പ്രതാപികളും സുപ ്രീംകോടതി ഭരിക്കാൻ അനുവദിക്കില്ല. അവർ തീ കൊണ്ടാണ് കളിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സംബന്ധി ച്ച ഹരജിയിൽ രണ്ടു മണിക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ചീഫ് ജ സ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ കോർപറേറ്റ് സ്ഥാപനത്തിെൻറയും സുപ്രീംകോടതിയിൽനിന്ന് പിരിച്ചുവിട്ട മൂന്നു ജീവനക്കാരുടെയും ഗൂഢാലോചനയാണെന്ന അഭിഭാഷകൻ ഉത്സവ് സിങ് ബയൻസിൻെറ ആരോപണം അന്വേഷിക്കണോ എന്ന കാര്യത്തിലാണ് തീരുമാനമെടുക്കുക.
അനിൽ അംബാനിയുമായി ബന്ധപ്പെട്ട കോടതിവിധി തിരുത്തിയതിന് പിരിച്ചുവിടപ്പെട്ട മൂന്ന് കോർട്ട് മാസ്റ്റർമാരാണ് ഗൂഢാലോചനക്ക് പിന്നിെലന്നാണ് ഉത്സവിൻെറ ആരോപണം. ഈ ആരോപണങ്ങൾ തെളിയിക്കാൻ അഭിഭാഷകൻ ഉത്സവ് സിങ് ബയൻസ് വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള വിവരങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്ന് ബയൻസ് അറിയിച്ചു.
ഗൂഢാലോചന നടത്തിയവരുെട പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ബയൻസ് ആവശ്യപ്പെട്ടു. എന്നാൽ ബയൻസും ഗൂഢാലോചനക്കാരും തമ്മിൽ നടന്ന സംഭാഷണം തെളിവു നിയമത്തിനു കീഴിൽ വരുന്നതല്ലെന്ന് അേറ്റാർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു. വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്രയും പറഞ്ഞു. കോടതിെയ സ്വാധീനിക്കാൻ ശ്രമമെന്ന ആരോപണം ദിവസവും ഉയരുന്നു. അതിലെ സത്യം പുറത്തു വരണമെന്നും അരുൺ മിശ്ര കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസിനെതിരായ പരാതിയുമായി ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ആഭ്യന്തര സമിതി അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് സമാന്തരമായാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിങ്ടൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിക്കുന്ന ഹരജി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.