മോദിക്ക് സ്തുതി, കോൺഗ്രസിന് വിമർശനം; പുതിയ സിന്ധ്യ ഇങ്ങനെ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും നരേന്ദ്രമോദിയെ പുകഴ്ത്തിയും ജ്യോതിരാദിത്യ സിന്ധ്യ. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ പ്രസിഡൻറ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ മാധ്യമങ് ങൾക്ക് മുന്നിലാണ് സിന്ധ്യ പാർട്ടി മാറാനുള്ള കാരണം വിശദീകരിച്ചത്. എന്നാൽ കൂടെയുള്ള എം.എൽ.എമാരെക്കുറിച്ച് സിന്ധ്യ യാതൊരു പരാമർശവും നടത്തിയില്ല.
മധ്യപ്രദേശ് സർക്കാർ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പരാമർശിച്ച കർഷക സുരക്ഷയും യുവാക്കൾക്കുള്ള തൊഴിൽ വാഗ്ധാനവും പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതേ സമയം ഡൽഹിയിൽ നരേന്ദ്രമോദി സത്യത്തിെൻറ പാതയിൽ മുന്നോട്ട്പോകുകയാണ്.
ജന്മദിനം പോലെ പ്രധാനപ്പെട്ട ദിവസമാണ് ബി.ജെ.പിയിൽ ചേർന്ന ദിനവും. കഴിഞ്ഞ 18 വർഷത്തോളം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാന്യത ലഭിച്ചില്ല. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പാതയിലേക്ക് വരാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
ജനസംഘത്തിെൻറയും ബി.ജെ.പിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായ വിജയരാജ്യ സിന്ധ്യയുടെ പൗത്രൻ ബി.ജെ.പിയിൽ എത്തിയതിൽ സന്തോഷിക്കുന്നുവെന്ന് ദേശീയ പ്രസിഡൻറ് ജെ.പി നദ്ദ അഭിപ്രായപ്പെട്ടു. ബി.ജെ.പി ജനാധിപത്യമുള്ള പാർട്ടിയാണ്. പാർട്ടിയിൽ സിന്ധ്യക്ക് അവസരങ്ങൾ കിട്ടുമെന്നും ജെ.പി നദ്ദ അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ പെട്ടെന്ന് ചടങ്ങ് അവസാനിപ്പിച്ചാണ് സിന്ധ്യയും നദ്ദയും മടങ്ങിയത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.