ഇന്ത്യയിലെ പകുതിയിലേറെ സ്വത്തും കൈകാര്യം ചെയ്യുന്നത് സമ്പന്നരായ 10% േചർന്നെന്ന് സർവേ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനം പേരാണ് ഇന്ത്യയിലെ 50 ശതമാനം സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതെന്ന് സർവേ. നാഷനൽ സാമ്പിൾ സർവേ നടത്തിയ ആൾ ഇന്ത്യ ഡെബിറ്റ്& ഇൻവെസ്റ്റ്മെന്റ് സർവേയിലാണ് കണ്ടെത്തൽ.
കെട്ടിടങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, ഭൂമികൾ, വാഹനങ്ങൾ അടക്കമുള്ളവയെല്ലാം പരിഗണിച്ചാണ് സർവേ തയ്യാറാക്കിയത്. 2019 ജനുവരി മുതൽ ഡിസംബർ വരെയാണ് സർവേ നടത്തിയിരുന്നത്. ഗ്രാമീണ മേഖലയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യം 274.6 കോടി രൂപയാണെകിൽ അതിൽ 132.5 ലക്ഷവും കൈവശം വെച്ചിട്ടുള്ളത് 10 ശതമാനം സമ്പന്നരാണെന്ന് സർവേയിൽ പറയുന്നു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഏറ്റവും രൂക്ഷം ഡൽഹിയിലാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനം 80.8% സ്വത്തുക്കളും കൈകാര്യം ചെയ്യുേമ്പാൾ ജനസംഖ്യയിൽ 50 ശതമാനം വരുന്നവരുടെ കൈയ്യിലുള്ളത് വെറും 2.1% മാത്രമാണ്.
ഡൽഹി കഴിഞ്ഞാൽ ഏറ്റവും അന്തരമുള്ളത് പഞ്ചാബിലാണ്. സമ്പന്നരായ 10 ശതമാനം 65% സ്വത്തും കൈകാര്യം ചെയ്യുേമ്പാൾ താഴ്ന്ന സാമ്പത്തിക നിലയിലുള്ള 50 ശതമാനം കൈകാര്യം ചെയ്യുന്നത് 5% ശതമാനം മാത്രമാണ്. വലിയ സംസ്ഥാനങ്ങളിൽ ഈ അന്തരം ഏറ്റവും കുറവ് കശ്മീരിലാണ്. സമ്പന്നരായ 10 ശതമാനം 32 ശതമാനം സ്വത്ത് കൈവശം വെക്കുേമ്പാൾ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള 50 പേരുടെ കൈയ്യിൽ 18 ശതമാനം സ്വത്തുക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.