മധ്യപ്രദേശിൽ ഭരണം തൊട്ടരികെ; ബി.ജെ.പിയിൽ കലഹം
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ അധികാരം തിരിച്ച് പിടിക്കുന്നതിന് തൊട്ടരികിൽ നിൽക്കുേമ്പാൾ ബി.ജെ.പിയിൽ മുതി ർന്ന നേതാക്കൾ തമ്മിൽ കലഹമെന്ന് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ദാതിയ എം.എൽ.എ നരോത്തം മിശ്ര യും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബി.ജെ.പി അധികാരമേറ്റെടുക്കുേമ്പാൾ ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് തർക്കം.
കമൽനാഥ് സർക്കാറിനെ അട്ടിമറിച്ച് അധികാരത്തിലെത്താൻ ചൗഹാൻ നീക്കം നടത്തിയെന്നാണ് നരോത്തം മിശ്രയുടെ അനുയായികൾ ആരോപിക്കുന്നത്. എന്നാൽ ചൗഹാൻ ഇൗ ആരോപണം തള്ളി രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ പടലപിണക്കമാണ് മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ കലാശിച്ചതെന്നാണ് ചൗഹാെൻറ വാദം.
എന്നാൽ കോൺഗ്രസ് സർക്കാറിനെ താഴെയിടാൻ ശിവരാജ് ചൗഹാനും നരോത്തം മിശ്രയും ഉൾപ്പെടുന്ന നീക്കത്തിന് ബി.ജെ.പി ശ്രമിച്ചിരുന്നുവെന്ന് എൻ.ഡി.ടി.വി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. കമൽനാഥ് സർക്കാറിനെ ഹോളിക്ക് മുമ്പ് താഴെയിറക്കാൻ ‘രംഗ്പഞ്ചമി’ എന്ന പേരിലാണ് ബി.ജെ.പി നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് എം.എൽ.എമാരെ തിങ്കളാഴ്ച ബംഗളൂരുവിലേക്ക് മാറ്റാൻ ബി.ജെ.പിയുടെ ചാർട്ടർ വിമാനമാണ് ഉപയോഗിച്ചതെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചിരുന്നു.
കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിച്ചതാരെന്ന് നോക്കുന്നില്ല. ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് ചൗഹാനും മിശ്രയും തമ്മിൽ തർക്കിക്കുന്നത്. ഒരാൾക്ക് മുഖ്യമന്ത്രിയും മറ്റൊരാൾക്ക് ഉപമുഖ്യമന്ത്രിയും ആകാവുന്നതാണെന്നും ദിഗ് വിജയ് സിങ് പരിഹസിച്ചു.
മൂന്നുവട്ടം മുഖ്യമന്ത്രിയായ വ്യക്തിയാണ് ശിവരാജ്സിങ് ചൗഹാൻ. നാലാവട്ടവും മുഖ്യമന്ത്രിയായി ബി.ജെ.പി ചൗഹാനെ തെരഞ്ഞെടുക്കുമോ എന്നതും മോദി -ഷാ സംഘത്തിെൻറ അടുത്തയാളായ
കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർക്ക് മുഖ്യമന്ത്രി പദം കിട്ടുമോ എന്നതും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.