ചീഫ് ജസ്റ്റിസ് വിഷമവൃത്തത്തിൽ; പദവിയിൽ തുടർന്നാൽ നീതിപീഠം സംശയമുനയിൽ
text_fieldsന്യൂഡൽഹി: നാലു ജഡ്ജിമാരുടെ വെളിപ്പെടുത്തലോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഷമവൃത്തത്തിൽ. സുപ്രീംകോടതിയുടെ വിശ്വാസ്യതക്കുതന്നെ പ്രഹരമേറ്റിരിക്കേ, അതിനു കാരണക്കാരനായി ‘പ്രതിക്കൂട്ടിൽ’ നിൽക്കുന്ന അദ്ദേഹത്തിെൻറ അടുത്ത നടപടി എന്തായിരിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്.രാജിവെച്ചേക്കാമെന്ന സംശയം ഉയരുന്നുണ്ട്. നാലു ജഡ്ജിമാരുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ലോകത്തിന് ഒട്ടും അവഗണിക്കാൻ കഴിയില്ല. ഇംപീച്ച്മെൻറ് നോട്ടീസുമായി പാർലമെൻറ് അംഗങ്ങൾ രംഗത്തുവരാനിടയുണ്ട്. അവിശ്വാസം രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇംപീച്ച്മെൻറ് ഉണ്ടാവുമോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, രാജ്യം തീരുമാനിക്കെട്ട എന്ന മറുപടിയാണ് ജസ്റ്റിസ് ചെലമേശ്വർ നൽകിയത്. രാജിയോ ഇംപീച്ച്മെേൻറാ ഇല്ലാതെ ദീപക് മിശ്രക്ക് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ അവസരം ഒരുങ്ങിയാൽപോലും, ഇനിയങ്ങോട്ട് അദ്ദേഹം നയിക്കുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥ സംശയക്കണ്ണിലാണ് എന്നതാണ് കാതലായ പ്രശ്നം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാർത്തസമ്മേളനം വിളിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, അത് നടന്നില്ല. കലാപം ഉയർത്തിയ ജഡ്ജിമാർക്ക് പിന്നാലെ ചീഫ് ജസ്റ്റിസും മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കുന്നത് തുറന്ന ഏറ്റുമുട്ടലായി മാറുമെന്ന കാഴ്ചപ്പാട് ഉണ്ടായതിനെ തുടർന്നാണിത്. കോടതിക്കുള്ളിൽ രമ്യതയുണ്ടാക്കാനുള്ള അവസരം അതോടെ ഇല്ലാതാവും.കേസുകൾ വിഭജിച്ചുനൽകുന്നതിൽ പക്ഷപാതമോ പ്രത്യേക താൽപര്യങ്ങളോ ഇല്ലെന്ന് ചീഫ് ജസ്റ്റിസിനോട് അടുത്തവൃത്തങ്ങൾ വിശദീകരിക്കുന്നു. എല്ലാ ജഡ്ജിമാരെയും തുല്യമായാണ് കാണുന്നത്. പരാതികളുടെ കാര്യത്തിൽ വിവേചനം പുലർത്തുന്നില്ല. കേസ് ഒാരോ ജഡ്ജിമാർക്കും നൽകുന്നതിൽ പൊതുവായ പരാതികെളാന്നുമില്ലെന്ന വിശദീകരണവും അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ നൽകുന്നു. സർക്കാർ മൗനത്തിലാണ്. യഥാർഥത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ജഡ്ജിമാരുടെ വെളിപ്പെടുത്തൽ. പരമോന്നത നീതിപീഠത്തിലെ കേസുകളെ സ്വാധീനിക്കാൻ സർക്കാർ ഉൗടുവഴി സ്വീകരിക്കുന്നതായി നേരത്തേതന്നെ ആരോപണമുണ്ട്. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കോടതി ജഡ്ജിയുടെ ദുരൂഹമരണം സംബന്ധിച്ച കേസാണ് ഇപ്പോഴത്തെ കലാപത്തിെൻറ ഒടുവിലെ വഴിമരുന്ന് എന്ന വ്യക്തമായ സൂചനകളും പുറത്തുവന്നു.
ജഡ്ജി നിയമനം വൈകിക്കുന്നതിൽ സർക്കാറിനുള്ള പങ്കും ജഡ്ജിമാർ ഉയർത്തിയ വിഷയങ്ങളിലൊന്നാണ്. രാജ്യത്തെ ഉയർന്ന കോടതികളിൽ 40 ശതമാനം ജഡ്ജി നിയമനങ്ങൾ ബാക്കിയാണ്. ദേശീയ ന്യായാധിപ നിയമന കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയതിനുശേഷം കൊളീജിയം നിർദേശിക്കുന്ന നടപടികളിൽ മെല്ലെപ്പോക്കാണ്. സുപ്രീംകോടതി മുന്നോട്ടുവെച്ച ‘മെമോറാണ്ടം ഒാഫ് പ്രൊസീജിയറി’െൻറ കാര്യത്തിൽ സർക്കാർ മൗനത്തിലുമാണ്. പ്രതിസന്ധി തീർത്തെടുക്കുന്നതിൽ ചീഫ് ജസ്റ്റിസ് ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന ആക്ഷേപം മുതിർന്ന ജഡ്ജിമാർ പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.