വിട്ടുവീഴ്ചയില്ലാതെ ‘നാലംഗ ബെഞ്ച്’
text_fieldsസുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്കെതിരെ വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്ത് രാജ്യത്തെ ഞെട്ടിച്ചത് നിലപാടുകളില്‍ ഒട്ടും വിട്ടുവീഴ്ചക്കൊരുങ്ങാത്ത നാല് മുതിർന്ന ജഡ്ജിമാർ. തങ്ങള്ക്കുമുമ്പാകെ വന്ന കേസുകളില്‍ കൈക്കൊണ്ട സമീപനങ്ങളിലൂടെ സുപ്രീംകോടതിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിച്ച ഇവർ നീതിയുടെ ട്രാക് റേക്കോഡ് തെളിയിച്ച നേര്സാക്ഷ്യമേറെ. ജഡ്ജിമാരുടെ നിയമനങ്ങളിലെ വഴിവിട്ട രീതികളെ വിമര്‍ശിച്ച് കൊളീജിയം ബഹിഷ്കരിക്കാൻ തയാറായ ചെലമേശ്വര്‍ നിയമനങ്ങളില്‍ സുതാര്യതയില്ലെന്ന ്തുറന്നടിച്ചു. അതുകൊണ്ടാണ് ജഡ്ജിമാരുടെ നിയമനത്തിന് പാര്‍ലമെൻറ് പാസാക്കിയ ദേശീയ ന്യായാധിപ നിയമന കമീഷന് നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധിയില്‍ വിയോജനക്കുറിപ്പെഴുതിയത്. സുതാര്യതയില്ലാത്ത കൊളീജിയത്തിനുപകരം കമീഷന് മതിയെന്ന പക്ഷത്തായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ആരോപണ വിധേയനായ കോഴക്കേസിൽ സുപ്രീംകോടതി വിധി അനുകൂലമായിക്കിട്ടാൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയ കേസ് ഭരണഘടനബെഞ്ചിന് വിടുകയും പ്രത്യേക അന്വേഷണം വേണമെന്ന് വിധിക്കുകയും ചെയ്തത് ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു. ആ വിധിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അസാധാരണമായ നടപടിയിലൂടെ ഉണ്ടാക്കിയ പുതിയ ബെഞ്ച് അട്ടിമറിച്ചത്. പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തള്ളിക്കൊണ്ടിരുന്ന സാഹചര്യത്തിന് മാറ്റംവന്നതും ജസ്റ്റിസ് ചെലമേശ്വറിെൻറ ഇടപെടലുകളിലൂടെയായിരുന്നു.1995ല്‍ സീനിയര്‍ പദവി ലഭിച്ച അഭിഭാഷകനായ ജെ. ചെലമേശ്വറിനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവിയില്‍നിന്ന് 1999ലാണ് ആന്ധ്രപ്രദേശ് ഹൈകോടതി ന്യായാധിപനായി നിയമിക്കുന്നത്. 2007ല്‍ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് ആയ ചെലമേശ്വര്‍ തുടര്‍ന്ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി 2010 മാര്‍ച്ച് 17ന് കൊച്ചിയിെലത്തെി. അവിടെനിന്നാണ് തൊട്ടടുത്ത വര്‍ഷം ഒക്ടോബറില്‍ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
ഒക്ടോബറില്‍ ദീപക് മിശ്ര വിരമിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ആകാനിരിക്കുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സൗമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതിയലക്ഷ്യത്തിന് നടപടിക്ക് ഉത്തരവിട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിധി പ്രസ്താവിച്ചിരുന്ന ഗോഗോയ് ഗുവാഹതി ഹൈകോടതിയില്‍ അഭിഭാഷകനായാണ് തുടങ്ങിയത്. 2001 ഫെബ്രുവരിയിൽ ഗുവാഹതി ഹൈകോടതി ജഡ്ജിയായി. 2010ല്‍ പഞ്ചാബ് ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23നാണ് സുപ്രീംകോടതിയിെലത്തുന്നത്.സിവില്‍, ക്രിമിനല്‍, ഭരണഘടന വിഷയങ്ങള്‍, റവന്യൂ, സര്‍വിസ് നിയമങ്ങളില്‍ അവഗാഹമുള്ള ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിെൻറ ബെഞ്ച് ആണ് ടി.പി.സെന്‍കുമാറിനെ കേരളത്തിെൻറ ഡി.ജി.പിയായി പുനര്‍നിയമിച്ച വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി അഭിഭാഷകനായും അഡീഷനല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ച ശേഷമാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിനെ 1999ല്‍ ഡല്‍ഹി ഹൈകോടതി അഡീഷനല്‍ ജഡ്ജിയായി നിയമിക്കുന്നത്. അതേവര്‍ഷംതന്നെ സ്ഥിരപ്പെടുത്തിയ ലോക്കൂര്‍ 2012 ജൂണ്‍ നാലിന് സുപ്രീംകോടതി ജഡ്ജിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.