കോടതിയിൽനിന്നിറങ്ങി ജഡ്ജിമാർ വാർത്തസമ്മേളനത്തിന്; എങ്ങും അമ്പരപ്പ്
text_fieldsന്യൂഡൽഹി: ശൈത്യം കടുത്ത ഡൽഹിയിലെ വെള്ളിയാഴ്ചയുടെ പകൽ അസാധാരണവും അമ്പരപ്പിക്കുന്നതുമായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യം; നിയമവൃത്തങ്ങളിൽ നടുക്കം സൃഷ്ടിച്ച നാടകീയ സംഭവങ്ങൾ.മറ്റെല്ലാ ദിവസവും പോലെയായിരുന്നു സുപ്രീംകോടതിക്ക് വെള്ളിയാഴ്ച. രാവിലെ 10.30ന് കോടതി നടപടികൾ തുടങ്ങുേമ്പാൾ ജഡ്ജിമാരുടെ കലാപത്തെക്കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നു. 11.30 ആയപ്പോൾ പക്ഷേ, ജസ്റ്റിസ് ചെലമേശ്വർ സുപ്രീംകോടതിയിലെ രണ്ടാം നമ്പർ കോടതി മുറിയിൽ നടപടികൾ നിർത്തിവെച്ച് എഴുന്നേറ്റു. അഞ്ചാം നമ്പർ കോടതിയിൽനിന്ന് ജസ്റ്റിസ് കുര്യൻ ജോസഫും ഇറങ്ങി. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്നത്തെ കേസുകൾ പരിഗണിച്ചു മാറ്റി. ചേംബറിലാണ് ജസ്റ്റിസ് മദൻ ലോകുർ കേസ് പരിഗണിച്ചത്.
പെെട്ടന്നുതന്നെ നാലു പേരും സുപ്രീംകോടതി വളപ്പു വിട്ടുപോയി. ജസ്റ്റിസ് ചെലമേശ്വറിെൻറ ഒൗദ്യോഗിക വസതിയായ 4, തുഗ്ലക് ലൈനിലേക്കാണ് പുറപ്പെട്ടത്. അേപ്പാഴേക്കും വാർത്ത പരന്നു തുടങ്ങിയിരുന്നു. നാലു ജഡ്ജിമാർ നടപടികൾ നിർത്തിവെച്ച് കോടതി വിട്ടിറങ്ങി; വാർത്തസമ്മേളനം നടത്താൻ പോകുന്നു. വിവരം കാട്ടുതീ പോലെ പടർന്നു. സുപ്രീംകോടതിയിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള ജസ്റ്റിസ് ചെലമേശ്വറിെൻറ വസതിയിലേക്ക് മാധ്യമപ്രവർത്തകർ പാഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണാൻ ഇടയില്ലെന്നു കരുതാവുന്ന വാർത്തയുടെ ലോകത്തേക്കായിരുന്നു ആ പാച്ചിൽ. മുതിർന്ന അഭിഭാഷകരും കക്ഷികളുമൊക്കെ വിവരങ്ങൾ നേരിട്ടറിയാൻ അങ്ങോട്ട് പാഞ്ഞെത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്തയും മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം തന്നെ ചർച്ചയായി മാറി. നേരത്തെത്തന്നെ കാര്യങ്ങളുടെ േപാക്ക് അവർ മനസ്സിലാക്കിയെന്നും അടക്കം പറച്ചിലായി. തുഗ്ലക് റോഡിലെ നാലാം നമ്പർ ബംഗ്ലാവിെൻറ പുൽത്തകിടിയിൽ നാലു കസേരകളും മുൻവശത്ത് ഒരു ടീപ്പോയിയും അപ്പോഴേക്ക് തയാറായിരുന്നു. മാധ്യമപ്രവർത്തകർ അതിനു വട്ടം കൂടി. അസാധാരണമായത് എന്തോ കേൾക്കാൻ ധിറുതികൂട്ടി. ടി.വി ചാനൽക്കുടകൾ പുറത്ത് റോഡിൽ നിരന്നു. മെച്ചെപ്പട്ട ദൃശ്യങ്ങൾ പകർത്താൻ അവസരം തേടി ഫോേട്ടാഗ്രാഫർമാർ പരതിനടന്നു. ഇരിപ്പിടമില്ലാത്തതിനാൽ പലരും നിന്നു; പുൽത്തകിടിയിൽ ഇരുന്നു. ഉന്തും തള്ളുമായി.
നാലു ജഡ്ജിമാരും കസേരകളിൽ ഇരുന്നു. ജസ്റ്റിസ് ചെലമേശ്വർ കാര്യം പറഞ്ഞു: ഇനിയുമൊരു രണ്ടു പതിറ്റാണ്ടു കഴിയുേമ്പാൾ ആളുകൾ ചിന്തിക്കും. അവർ എന്തുകൊണ്ട് ചില കാര്യങ്ങൾ പറയാതിരുന്നു എന്ന് ചോദിക്കും. എന്തുകൊണ്ട് ആത്മാവ് വിറ്റു ജീവിച്ചു എന്നു ചോദിക്കും. അത്തരമൊരു മനോവേദന ഉണ്ടാകാതിരിക്കാൻ കൂടിയാണ്, സുപ്രീംകോടതിയെ രക്ഷിക്കാനാണ് തങ്ങൾ കാര്യങ്ങൾ രാജ്യത്തോട് പറയുന്നത്.ഏതാനും മിനിട്ടുകൾകൊണ്ട് ജഡ്ജിമാർ പറഞ്ഞു തീർത്തപ്പോൾ ചോദ്യങ്ങളുടെ പ്രവാഹമായി. ചീഫ് ജസ്റ്റിസിനെ കണ്ടതിെൻറ വിശദാംശങ്ങളൊന്നും ജഡ്ജിമാർ പറഞ്ഞില്ല. ഒടുവിൽ നിർബന്ധിച്ചപ്പോൾ അൽപാൽപമായി വിശദീകരിച്ചു. അപ്പോഴും നയതന്ത്ര ഭാഷ. ചീഫ് ജസ്റ്റിസിന് നേരത്തെ കൊടുത്ത കത്ത് നൽകാൻ ഒടുവിൽ ജഡ്ജിമാർ തയാറായി. അതാകെട്ട, ഒരു കോപ്പി മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്.
ജഡ്ജിമാർ കലാപം ഉയർത്തിയതിെൻറ വിവരങ്ങൾ ജനങ്ങളിലേക്ക് കൈമാറാനുള്ള തത്രപ്പാടുകളുടെ മണിക്കൂറുകളിലായിരുന്നു പിന്നീട് മാധ്യമ ലോകം. ഉച്ചതിരിഞ്ഞ് ചീഫ് ജസ്റ്റിസ് വാർത്തസമ്മേളനം നടത്തുമെന്ന സൂചനകൾ അേപ്പാഴേക്ക് പാറിപ്പറന്നു. ചീഫ് ജസ്റ്റിസും അറ്റോണി ജനറലും വാർത്തസമ്മേളനം നടത്തുമെന്നായിരുന്നു ട്വിറ്റർ സന്ദേശം. മാധ്യമ പ്രവർത്തകർ അങ്ങോട്ടു പാഞ്ഞത് വെറുതെയായി. സർക്കാറിലുള്ളവരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇതിനെല്ലാമിടയിൽ അന്തിച്ചു നിന്നു. പ്രധാനമന്ത്രിയുടെ ഒാഫിസ് നിയമമന്ത്രാലയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടി. പ്രതികരിക്കേണ്ടത് എങ്ങനെ എന്നറിയാതെ പാർട്ടി വക്താക്കൾ തുടക്കത്തിൽ മൗനം പാലിച്ചു. കോൺഗ്രസ് അടിയന്തര യോഗം ചേർന്ന് സ്ഥിതി ചർച്ചചെയ്തു. രാത്രി എട്ടു മണിയോളം നീണ്ട യോഗത്തിനൊടുവിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് വാർത്തസമ്മേളനത്തിന് എത്തി. വാർത്തസമ്മേളനം കഴിഞ്ഞ് ഏറെ വൈകാതെ ജഡ്ജിമാരിൽ മൂന്നു പേരും പലവഴിക്ക് യാത്രയായി. ജസ്റ്റിസ് ചെലമേശ്വർ മാത്രമായിരുന്നു ഡൽഹിയിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തെ സി.പി.െഎ നേതാവ് ഡി. രാജ വൈകീട്ട് ചെന്നു കണ്ടു; വിവരങ്ങൾ ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.