വിവരാവകാശ അപേക്ഷ; ഓൺലൈൻ പോർട്ടൽ ഒരുക്കാമെന്ന് 13 സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നൽകാൻ ഓൺലൈൻ സംവിധാനം നടപ്പാക്കാന ുള്ള നടപടി സ്വീകരിച്ചതായി 13 സംസ്ഥാനങ്ങളും നടപ്പാക്കിയതായി രണ്ട് സംസ്ഥാനങ്ങളും സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, മേഘാലയ, ഝാർഖണ്ഡ് സംസ്ഥാനങ്ങൾ നടപടി സ്വീകരിച്ചതായും നാഗാലാൻഡും അരുണാചൽ പ്രദേശും ഓൺലൈൻ പോർട്ടലുകൾ ലഭ്യമാണെന്നും അറിയിച്ചു.
സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം എന്നവകാശപ്പെടുന്ന കേരളമടക്കം പല സംസ്ഥാനങ്ങളും ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ 2013ൽ പുറപ്പെടുവിച്ച നിർദേശം നടപ്പാക്കിയിട്ടില്ല. നിലവിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ചുരുങ്ങിയ സംസ്ഥാനങ്ങളിലും മാത്രമാണ് 2005 വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ ഉള്ളത്.
പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിക്ക് നൽകിയ മറുപടിയിലാണ് മറ്റു സംസ്ഥാനങ്ങൾ നിലപാടറിയിച്ചത്. ഇപ്പോൾ നേരിട്ടോ തപാൽ വഴിയോ മാത്രമേ വിവരാവകാശ അപേക്ഷ നൽകാൻ സാധിക്കുന്നുള്ളൂവെന്നും ഇത് ചെലവേറിയതും സമയനഷ്ടം ഉണ്ടാക്കുന്നതുമാണെന്നും ഹരജിക്കാർ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.