വിവരാവകാശ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി
text_fieldsന്യൂഡൽഹി: സഭാചട്ടങ്ങളുടെ സകല സീമകളും പരസ്യമായി ലംഘിച്ച അവതരണത്തിലൂടെയും വോ െട്ടടുപ്പിലൂടെയും വിവരാവകാശ നിയമ ഭേദഗതി ബിൽ സർക്കാർ രാജ്യസഭയും കടത്തി. ഇതോട െ വിവരാവകാശനിയമത്തിൽ വെള്ളംചേർക്കുന്ന നിയമഭേദഗതിക്ക് പാർലമെൻറിെൻറ അംഗീ കാരമായി.
ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട പ്പോൾ തെലുഗുദേശം അംഗങ്ങളെക്കൊണ്ട് സർക്കാറിന് വോട്ടുചെയ്യിക്കാനിറങ്ങിയ ബി.െ ജ.പി എം.പി സി.എം. രമേശിനെ അംഗങ്ങൾ വളഞ്ഞുപിടിച്ചു. ഉന്തിനും തള്ളിനുമൊടുവിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ പ്രതിപക്ഷ ആവശ്യം 75നെതിരെ 117 വോട്ടിന് തള്ളിയെന്ന് ഉപാധ്യക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു.
ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർത്തിയ പ്രതിപക്ഷത്തെ ചില കക്ഷികളെ സമ്മർദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കിയാണ് രാജ്യസഭയിലും വിവരാവകാശ നിയമ ഭേദഗതി ബിൽ പാസാക്കിയത്. വിവരാവകാശനിയമം സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷകക്ഷികൾക്കൊപ്പം രാജ്യസഭയിൽ നിലപാടെടുത്ത ഒഡിഷയിലെ ബിജു ജനതാദളിനെ സമ്മർദമുപയോഗിച്ച് പക്ഷംമാറ്റുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങി. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായകിനെ േനരിൽ വിളിച്ചാണ് മോദി നിലപാട് മാറ്റിച്ചത്.
അതിനു പുറമെ സമാജ്വാദി പാർട്ടിയുടെയും ബി.എസ്.പിയുടെയും എം.പിമാരെയും സർക്കാർ സമ്മർദത്തിലാക്കി നിലപാട് മാറ്റിച്ചു. ഇൗയിടെ തെലുഗുദേശത്തിൽനിന്ന് ബി.ജെ.പിയിലേക്കു കൂറുമാറിയ സി.എം. രമേശ് സമ്മർദത്തിലാക്കിയ പാർട്ടികളുടെ എം.പിമാരുടെ അടുക്കൽ ചെന്ന് പരസ്യമായി സർക്കാറിന് അനുകൂലമായി വോട്ടുചെയ്യിച്ചു. കോൺഗ്രസിലെ മുതിർന്ന വനിത എം.പി വിപ്ലവ് ഠാകുറും കേരളത്തിൽനിന്നുള്ള സി.പി.എം എം.പി എളമരം കരീമും രമേശിനെ തടഞ്ഞ് ചോദ്യംചെയ്തു. മറ്റു പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇരിപ്പിടങ്ങളിൽനിന്ന് എണീറ്റ് രമേശിന് അടുത്തേക്ക് ഒാടിയതോടെ ഉന്തും തള്ളുമായി. പ്രതിപക്ഷ ബെഞ്ചുകൾക്കിടയിൽനിന്ന് രമേശിനെ ഭരണപക്ഷത്തേക്ക് തള്ളിമാറ്റി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. വോെട്ടടുപ്പ് വേളയിലായിരുന്നു ഇതെല്ലാം. രമേശ് മറ്റു എം.പിമാരുടെ ശീട്ട് വാങ്ങി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന അംഗങ്ങളുടെ ചോദ്യത്തിന് ഉപാധ്യക്ഷന് മറുപടിയില്ലായിരുന്നു.
രോഷാകുലനായ ഗുലാം നബി ആസാദ് രാജ്യസഭയിൽ ഇപ്പോൾ ഉപയോഗിച്ച ഹീനമായ ഇൗ മാർഗത്തിലൂടെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 303 സീറ്റ് കിട്ടിയതെന്ന് ആരോപിച്ചു. ഇതിനെല്ലാം വേദിയൊരുക്കിയ ഉപാധ്യക്ഷനെ വിശ്വാസമില്ലാത്തതിനാൽ ഇറങ്ങിപ്പോകുകയാണെന്നും ഗുലാം നബി പറഞ്ഞു.
എന്നിട്ടും വോെട്ടടുപ്പ് നടപടിയുമായി മുന്നോട്ടുപോയ ഉപാധ്യക്ഷൻ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം 75നെതിരെ 117 വോട്ടിന് തള്ളിയതായി പ്രഖ്യാപിച്ചു. തുടർന്ന് ഭൂരിപക്ഷം പ്രതിപക്ഷ അംഗങ്ങളില്ലാതെ ബില്ലിെൻറ വോെട്ടടുപ്പും ഉപാധ്യക്ഷൻ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.