ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചുകയറി സംഘ്പരിവാർ പ്രവർത്തകർ; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബാംഗ്ലൂർ: ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാർ പ്രവർത്തകർ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി ഭജന ചൊല്ലി. കർണാടകയിലെ ഹൂബ്ലിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായാണ് പള്ളിയിൽ ഭജന ചൊല്ലിയത്.
സ്ത്രീകളും പുരുഷൻമാരും അടക്കമുള്ള സംഘം ഭജന ചൊല്ലുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് മതപരിവർത്തനം നടത്തുന്ന പാസ്റ്റർ സോമു അവരധിയെ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെല്ലദ് റോഡ് തടയൽ സമരം നടത്തി.
പള്ളിയിൽ വെച്ച് ഹിന്ദുത്വവാദികൾ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് പാസ്റ്റർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അതേ സമയം പട്ടികജാതിക്കാരെയും ഗോത്ര വിഭാഗക്കാരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.
''വിശ്വനാഥ് എന്നുപേരുള്ള ഒരാളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ ചർച്ചിൽ നിന്നും പോയി പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഞങ്ങളുടെ പ്രവർത്തകർ ഒരുമിച്ച് പള്ളിയിൽ കയറി ഭജന പാടുകായിരുന്നു'' -ബജ്റംഗ്ദൾ സംസ്ഥാന കൺവീനർ രഘു സഖ്ലേഷ് പൊര പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.