ഇറച്ചിക്കടക്ക് തീയിട്ട പ്രതികളെ വിട്ടയക്കണമെന്ന ആവശ്യവുമായി ബജ്റങ്ദളും വിശ്വഹിന്ദു പരിഷത്തും പൊലീസ് സ്റ്റേഷനിൽ
text_fieldsഉത്തർപ്രദേശിലെ കനൗജിൽ ഇറച്ചിക്കടകൾ കത്തിച്ചതിന് അറസ്റ്റിലായ തീവ്ര ഹിന്ദുത്വ പ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവുമായി ബജ്റങ്ദൾ, വിശ്വഹിന്ദു പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.
ശനിയാഴ്ച പുലർച്ചെ ഒരു ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിനുള്ളിൽ ഇറച്ചിക്കഷ്ണങ്ങൾ കണ്ടെടുത്തു. തൽഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ രോഷാകുലരായ ജനക്കൂട്ടം സമീപത്തെ മൂന്ന് ഇറച്ചിക്കടകൾക്ക് തീയിട്ടു.
ഞായറാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മിശ്രയെയും പൊലീസ് സൂപ്രണ്ട് രാജേഷ് ശ്രീവാസ്തവയെയും സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. മറ്റ് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
"തൽഗ്രാം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരിശ്യാം സിംഗ്, രണ്ട് സബ് ഇൻസ്‌പെക്ടർമാരായ വിനയ് കുമാർ, രാം പ്രകാശ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് പൊലീസ് ലൈനുകളിലേക്ക് അയച്ചതായി ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
കാവി വസ്ത്രം ധരിച്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ അംഗങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറത്ത് ഇരുന്ന് 'ഹനുമാൻ ചാലിസ' മുഴക്കി. ഇറച്ചി കടകൾക്ക് തീവെച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇറച്ചിക്കടകൾക്ക് തീവെച്ച കേസുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, പുതിയ ഡി.എം ആയി ശുഭ്രാന്ത് സിങ്ങിനെയും എസ്.പിയായി കുൻവർ അനുപം സിംഗിനെയും സംസ്ഥാന സർക്കാർ നിയമിച്ചു. പ്രദേശത്ത് മതിയായ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.