ഭോപ്പാലിലെ മാളിൽ ജീവനക്കാർ നമസ്കരിക്കുന്നതിനെതിരെ ഹിന്ദുത്വ വാദികൾ; ഭജന നടത്തി പ്രതിഷേധം
text_fieldsഭോപ്പാൽ: നഗരത്തിലെ മാളിൽ മുസ്ലിം ജീവനക്കാർ നമസ്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ വാദികൾ. ശനിയാഴ്ച ഏതാനും ജീവനക്കാർ നമസ്കരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഹിന്ദുത്വ പ്രവർത്തകർ ഭജന നടത്തി പ്രതിഷേധിച്ചു.
മാളിലെ താഴത്തെ നിലയിൽ എമർജൻസി ഡോറിനു സമീപം ജീവനക്കാർ നമസ്കരിക്കുന്നതിനു സമീപത്തെത്തി സംഘം ബഹളമുണ്ടാക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. പിന്നാലെ ഭജന ചൊല്ലി പ്രതിഷേധിക്കുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇതോടെ മാൾ സുരക്ഷ ജീവനക്കാരും മാനേജർമാരും സ്ഥലത്തെത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി സംഘർഷാവസ്ഥ നിയന്ത്രിച്ചു. മുസ്ലിം ജീവനക്കാർ ഏറെ നാളായി ഇവിടെ നമസ്കരിക്കുന്നുണ്ടെന്നും മറ്റു ജീവനക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നും ബജ്റങ്ദൾ കോഓർഡിനേറ്റർ ദിനേശ് യാദവ് പറഞ്ഞു.
മാളിൽ നമസ്കാരം തുടർന്നാൽ പ്രവർത്തകർ കൂട്ടത്തോടെ എത്തി മാളിനു മുന്നിൽ ഹനുമാൻ ചാലിസ ജപിക്കുമെന്നും ഹിന്ദുത്വ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.