‘ലൗജിഹാദ്’ സമരം നയിച്ച ബജ്റംഗ്ദൾ നേതാവ് മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; മംഗളം നേർന്ന് വി.എച്ച്.പി നേതാവ്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിൽ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകൻ മുസ്‌ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. പ്രശാന്ത് ഭണ്ഡാരിയാണ്(33) അയൽവാസി ആയിശയെ(19) വിവാഹം ചെയ്ത് അക്ഷത എന്ന് പേരിട്ടത്.
ആയിശയുടെ മാതാവ് മൊദിൻബി മകളെ കാണാനില്ലെന്ന് പറഞ്ഞ് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ യുവാവും യുവതിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി വിവാഹിതരായ വിവരം അറിയിച്ചു. കഴിഞ്ഞ മാസം 30 നാണ് മകളേയും വിളിച്ച് പ്രശാന്ത് പുറത്തുപോയതെന്ന് പരാതിയിൽ പറഞ്ഞു.
ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്. പിങ്കി നവാസ് വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പിങ്കി നവാസിനെ ആക്രമിച്ച കേസിൽ പ്രശാന്തിനെ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
പ്രശാന്തും യുവതിയും ഹിന്ദു മതാചാരപ്രകാരം മാലകൾ ചാർത്തി വിവാഹിതരായതിന്റെ പടം വിശ്വഹിന്ദു പരിഷത്ത് ഉഡുപ്പി-ദക്ഷിണ കന്നട മേഖല കൺവീനർ ശരൺ പമ്പുവെൽ ഫേസ്ബുക്കിൽ പങ്കുവെച്ച് നവദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.