ഗാന്ധിജിക്ക് നേരെ ‘വെടിയുതിർത്ത’ ഹിന്ദുമഹാസഭ നേതാവ് പൂജ ജയിലിൽ
text_fieldsലഖ്നോ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിെൻറ ച ിത്രത്തിൽ കൃത്രിമ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയും കോലം കത്തിക്കുകയും ചെയ്ത സ ംഭവത്തിൽ ഹിന്ദുമഹാസഭ നേതാക്കൾ ജയിലിൽ. അഖിൽ ഭാരത് ഹിന്ദു മഹാസഭ സെക്രട്ടറി പൂജ ശ കുൻ പാണ്ഡേ, ഭർത്താവ് അശോക് പാണ്ഡേ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
സംഭവത്തിൽ കേസെടുത്തതിനാൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയിരുന്നു. അലീഗഢിന് സമീപം തപ്പാൽ എന്ന സ്ഥലത്ത് തടഞ്ഞുനിർത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അലീഗഢ് പൊലീസ് സൂപ്രണ്ട് അഷതോഷ് ദിവേദി പറഞ്ഞു. പ്രതികളെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡയിൽ വിട്ടത്.
ഇവർക്കുപുറമെ സംഘടനയുടെ വക്താവ്, ഡസനോളം പ്രവർത്തകർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിഡിയോ ചിത്രത്തിൽ തിരിച്ചറിഞ്ഞ ഒമ്പതുപേരെ നേരത്തേ അറസ്റ്റ് ചെയ്തു. രാഷ്ട്രപിതാവിനെ അപമാനിച്ചതിൽ ഖേദിക്കുന്നില്ലെന്ന് േകാടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൂജ ശകുൻ പാണ്ഡേ പറഞ്ഞു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം മതത്തിെൻറ പേരിൽ തീരുമാനിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും പൂജ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.