കൈകൾ അണുവിമുക്തമാക്കണം, ഒത്തുകൂടലുകൾ ഒഴിവാക്കണം; വിദ്യാർഥികൾ ശ്രദ്ധിക്കാൻ
text_fieldsന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളിൽ കൊറോണ വൈറസ് പടരാതിരിക്കാൻ നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ ്സ് (എൻ.സി.പി.സി.ആർ) മാർഗനിർദേശം പുറപ്പെടുവിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഭരണകർത്താക്കൾക്കും ഇതുസംബന്ധിച്ച നിർദേശം അയച്ചു. സ്കൂൾ വിദ്യാർഥികളിൽ വൈറസ് ബാധ പടർന്നു പിടിക്കാതിരിക്കാനാവശ്യമായ മുൻകരുതലിൻെറ ഭാഗമായാണ് നടപടി.
േകന്ദ്ര ആരോഗ്യ മന്ത്രാലയം സ്കൂളുകൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് നേരത്തേതന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള പൊതുപരിപാടികളോ ഒത്തുകൂടലോ സംഘടിപ്പിക്കാൻ പാടില്ല. ഏതെങ്കിലും വിദ്യാർഥിയോ, അധ്യാപക-അനധ്യാപക ജീവനക്കാരോ കൊറോണ ബാധിത രാജ്യങ്ങളിൽ 28 ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവർ 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം.
കൂടാതെ കൈ അണുനാശിനി ഉപയോഗിച്ചു കഴുകൽ, തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായ് ടവൽ ഉപയോഗിച്ച് െപാത്തിപിടിക്കൽ തുടങ്ങിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ വാതിൽപിടി, സ്വിച്ചുകൾ, കമ്പ്യൂട്ടർ ഡെസ്ക്ടോപ്പ്, കൈവരികൾ തുടങ്ങിയവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്നും പറയുന്നു.
ലോകെമമ്പാടും കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. രാജ്യത്തും കൊറോണ ബാധിതരുടെ എണ്ണം കൂടിവരികയാണ്. രാജ്യത്ത് ഒരു സ്കൂൾ വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികൾ ഏറ്റവുമധികം ജാഗ്രത പാലിേക്കണ്ട സമയം കൂടിയാണ്. അതിനാൽ വൈറസ് ബാധ പടരാതിരിക്കാൻ കൃത്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് എൻ.സി.പി.സി.ആറിൻെറ നിർദേശത്തിൽ പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ആരോഗ്യവകുപ്പും കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ൈവറസ് ബാധ പിടിപെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.