വഖഫ് ബിൽ മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും -മമത
text_fieldsകൊൽക്കത്ത: വഖഫ് ഭേദഗതി ബില്ലിനെ ‘മതേതര വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും അവർ ബംഗാൾ നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
‘ബിൽ ഫെഡറൽ വിരുദ്ധവും മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. അത് മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും. വഖഫ് ബില്ലിന്റെ കാര്യത്തിൽ കേന്ദ്രം ഞങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാൽ അതിനെ മുഴുഹൃദയത്തോടെ അപലപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികൾ മുസ്‍ലിംകളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു. ഭേദഗതി വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരുമെന്നും ഉത്തരവാദിത്തമുള്ളവരാക്കുമെന്നുമാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ വാദം. വിവാദ ബിൽ പരിശോധിക്കാൻ പാർലമെന്‍ററി സമിതി രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.