''കന്നഡക്കാരായ രണ്ട് നേതാക്കൾ; ഒരാൾ ഗാന്ധിയുടെ പിന്മുറക്കാരൻ, ഒരാൾ ഗോഡ്സേയുടേയും''
text_fieldsകണ്ണൂർ: യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയേയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്തുള്ള റിജിൽ മാക്കുറ്റിയുടെ പോസ്റ്റ് ശ്രദ്ധേമാകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രീനിവാസ് ശ്രദ്ധേമാകുകയും വർഗീയ പ്രസ്താവനകളിലൂടെ തേജസ്വി പ്രസിദ്ധിയാർജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരെയും താരതമ്യം ചെയ്തുള്ള പോസ്റ്റുകൾ പ്രവഹിക്കുന്നത്. സമാന ആശയമുള്ള ഫേസ്ബുക് പോസ്റ്റ് ഷാഫി പറമ്പിൽ എം.എൽ.എയും പങ്കുവെച്ചിട്ടുണ്ട്.
റിജിൽ മാക്കുറ്റി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
കന്നഡകാരായ രണ്ട് നേതാക്കൾ
ഒരാൾ ഗോഡ്സെയുടെ
പിൻമുറക്കാരൻ
തേജസ്വി സൂര്യ MP
യുവ മോർച്ച ദേശീയ അധ്യക്ഷൻ.
മഹാമാരി കാലത്ത്
ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ മതം തിരയുന്നവൻ
അവൻ്റെ പ്രത്യയശാസ്ത്രം
വെറുപ്പിൻ്റെതാണ്
അവൻ പരമ....
മറ്റേയാൾ ഗാന്ധിജിയുടെ പിൻമുറക്കാരൻ
ശ്രീനിവാസ് ബി.വി
യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ
ജീവവായു കിട്ടാത്ത
മനുഷ്യർക്ക് പ്രാണവായു എത്തിച്ച് കൊടുക്കുന്നു. ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം കൊടുക്കുന്നു. പുതപ്പ് ഇല്ലാത്തവർക്ക് പുതപ്പ് എത്തിച്ച് കൊടുക്കുന്നു.
ആ മനുഷ്യന്‍റെ മുന്നിൽ മനുഷ്യത്വം മാത്രമാണ്
പ്രത്യയശാസ്ത്രം.
അത് ഗാന്ധിജിയുടെ കോൺഗ്രസ്സിന്‍റെ പ്രത്യയശാത്രമാണ്
സ്നേഹത്തിന്‍റെ അനുകമ്പയുടെ പ്രത്യയശാസ്ത്രം.
പ്രിയ ശ്രീനിവാസ് ജി
നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിക്കുന്നു.
ഷാഫി പറമ്പിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ
ജീവ വായു എത്തിക്കുന്നു
കൂപ്പിയ കൈകൾ ജീവ വായുവിൽ പോലും മതത്തിന്‍റെ പേരിൽ വിഷം കലർത്തുന്നു ..
രണ്ട് പ്രസ്ഥാനങ്ങൾ
രണ്ട് ആശയങ്ങൾ
രണ്ട് നേതാക്കന്മാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.