രാമനവമി സംഘർഷം സർക്കാർ സ്പോൺസർ ചെയ്തത് -സഞ്ജയ് റാവത്ത്
text_fieldsമുംബൈ: രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾ സർക്കാർ സ്പോൺസർ ചെയ്തതാണെന്നും ശിവേസന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലുാണ്ടായ സംഘർഷങ്ങളെ സംബന്ധിച്ചാണ് റാവത്തിന്റെ പ്രതികരണം. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ റാലിക്ക് അനുമതി നിഷേധിക്കാനായി സംഘർഷങ്ങളെ സർക്കാർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് സർക്കാർ സ്പോൺസർ ചെയ്ത കലാപമാണ്. ബി.ജെ.പി അധികാരത്തിലുള്ള ഗുജറാത്തിലും മഹാരാഷ്ട്രയിലും സംഘർഷമുണ്ടായിട്ടുണ്ട്. ഉദ്ദവ് താക്കറെ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രാമനവമിക്ക് സംഘർഷമുണ്ടായിരുന്നില്ലെന്നും സമാധാനപരമായി ഘോഷയാത്ര നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിൽ സംഘർഷമുണ്ടായിരുന്നു. ജാൽഗോൺ ജില്ലയിലാണ് സംഘർഷമുണ്ടായത്. ഔറംഗബാദിലും രാമനവമി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായിരുന്നു. പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.