ജി.എസ്.ടിക്ക് അനുശോചനമറിയിച്ച് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം
text_fieldsന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ജി.എസ്.ടിക്ക് അനുശോചനമറിയിച്ചുകൊണ്ടാണ് ചിദംബരം രംഗത്തത്തെിയത്.
ജിഎസ്ടി ഒരു നല്ല ആശയമായിട്ടാണ് ആരംഭിച്ചത്. ബിജെപി ഇത് ഒരു മോശം നിയമമാക്കി മാറ്റി. ഭയാനകമായ നികുതി നിരക്കുകളാണിതിലൂടെ ഉണ്ടായത്. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥര്‍ വേട്ടയാടുന്ന കുറുക്കന്മാരെപോലെയാണ് നിയമം ഉപയോഗിച്ചത്. ഓരോ ബിസിനസുകാരനും നികുതി വെട്ടിപ്പുകാരനാണെന്ന് സംശയിക്കുകയാണവര്‍. ജിഎസ്ടി കൗണ്‍സിലിനെ ഒരു ടോക്കിംഗ് ഷോപ്പായി ചുരുക്കിയെന്നും ചിദംബരം വിമര്‍ശിക്കുന്നു.
ജിഎസ്ടി നടപ്പാക്കല്‍ സമിതി (ഉദ്യോഗസ്ഥര്‍ അടങ്ങുന്ന) ചൂഷണസംഘമായി മാറി. എന്‍.ഡി.എ സര്‍ക്കാറിനെയും പിന്തുണക്കുന്നവരുടെയും സമിതിയായി ജി.എസ്.ടി മാറി. ജി.എസ്.ടി എന്ന ആശയം ഇപ്പോള്‍ അന്ത്യവിശ്രമം കൊള്ളുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.