ഋഷി കപൂറിനെ കാണാൻ ഡൽഹിയിൽ നിന്ന് മകളെത്തും; 1400കി.മീ. താണ്ടി
text_fieldsന്യൂഡൽഹി: പിതാവ് ഋഷി കുമാറിനെ അവസാനമായി കാണാൻ റിദ്ദിമ കുമാർ സാഹ്നി ഡൽഹിയിൽ നിന്ന് റോഡ്മാർഗം മുംബൈയില േക്ക്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ മുംബൈയിലെത്താൻ റോഡ് മാർഗം വേണം യാത്ര. റോഡ് മാർഗം താണ്ടേണ്ടത് 1400 കി.മീ റ്റാണ്.
അദ്ദേഹത്തിെൻറ ആരോഗ്യനില മോശമാണെന്ന വിവരംലഭിച്ചയുടൻ പ്രത്യേക ചാർട്ടർ വിമാനത്തിൽ മുംബൈയിലെത്താൻ അനുമതി തേടി റിദ്ദിമ കഴിഞ്ഞദിവസം രാത്രി കേന്ദ്രആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അനുവദിച്ചാൽ യാത്ര ചെയ്യാമെന്ന നിലപാടിലായിരുന്നുവത്രെ ആഭ്യന്തരമന്ത്രാലയം.
തുടർന്നാണ് അഞ്ചുപേരടങ്ങുന്ന സംഘത്തിന് റോഡുമാർഗം മുംബൈയിലെത്താൻ അനുമതി നൽകണമെന്ന് അവർ അഭ്യർഥിച്ചത്. റോഡ് മാർഗം ലക്ഷ്യസ്ഥാനത്തെത്താൻ 24 മണിക്കൂർ എടുക്കുമെന്ന് ഡൽഹിയിലെ മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
‘എെൻറ കരുത്തനായ പടയാളിക്ക് വിട... നിങ്ങളെ എല്ലാ ദിവസവും ഞാൻ മിസ് ചെയ്യും. ഇനിയൊരിക്കൽ കൂടി കാണുന്നതു വരെ... ഒരു പാട് സ്നേഹം...’ എന്നു പറഞ്ഞ് പപ്പയെ അവസാനനിമിഷം നേരിട്ടു കാണാനാകാത്തതിെൻറ വേദന പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ റിദ്ദിമ കുറിപ്പിട്ടിരുന്നു. വ്യവസായിയെ വിവാഹം കഴിച്ച 39 കാരിയായ റിദ്ദിമ ഡൽഹിയിലാണ് താമസം.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.